കൊട്ടാരക്കര: അഞ്ചുകോടി അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഒരുക്കേണ്ട ദേവസ്വം ബോര്‍ഡിനെ നാഥനില്ലാ കളരിയാക്കി യുഡിഎഫ് സര്‍ക്കാര്‍ ഹൈന്ദവ സമൂഹത്തെ വിലകുറച്ച് കാണുകയാണെന്ന് കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ കദംബന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ക്ഷേത്രങ്ങളെ കേവലം കച്ചവടച്ചരക്കാക്കി മാറ്റുന്ന ദേവസ്വംബോര്‍ഡിന്റെ നടപടിക്കെതിരെ കൊട്ടാരക്കര ദേവസ്വം അസി. കമ്മീഷണര്‍ ആഫീസിനു മുന്നില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോര്‍ഡിന് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കുന്നതിലല്ല താല്പര്യം. ഭക്തജനങ്ങളെ രജിസ്റ്ററിംഗ് ഭക്തരെന്നും അല്ലാത്തവരെന്നും തിരിച്ചും അവര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കാനാണ്. 1200 ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയിലാണ് നോട്ടം. രജിസ്റ്റേര്‍ഡ് ഭക്തരുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് അധികാരം നല്‍കിയതിലൂടെ മാറി മാറി വരുന്ന ഭരണക്കാരുടെ നോമിനികളെ ക്ഷേത്രഉപദേശക സമിതികളില്‍ കുത്തിനിറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തന്നെ സര്‍ക്കാരിന് നേരിടേണ്ടി വരും. ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങള്‍ക്ക് കൈമാറും വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കല്യാണ മണ്ഡപങ്ങള്‍ ലേലം ചെയ്യാനുള്ള നീക്കം ക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക് അധികാരകേന്ദ്രം ഉറപ്പിക്കാനും ക്ഷേത്രവിരുദ്ധ കാര്യങ്ങള്‍ നടത്താനും അവസരം ഒരുക്കാന്‍ ആണ് നീക്കം നടക്കുന്നത്. ന്യൂനപക്ഷ അവകാശം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാര്‍ ക്ഷേത്രങ്ങളെ തകര്‍ക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. ഭരണകൂടത്തിന് ക്ഷേത്രസ്വത്ത് ലേലം ചെയ്യാന്‍ എന്ത് അധികാരം ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത് സര്‍ക്കാരല്ല. ക്ഷേത്രഭൂമി പിടിച്ചെടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്രങ്ങള്‍ ഇന്നത്തെ നിലയിലായത് ഭക്തരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്, അല്ലാതെ ബോര്‍ഡിന്റേയോ സര്‍ക്കാരിന്റെയോ സഹായം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മതസ്ഥരുടേത് പോലെ ക്ഷേത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്. ദിവാകരന് അധ്യക്ഷനായിരുന്നു. കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി ജി. സുരേന്ദ്രന്, ഹിന്ദു ഐക്യവേദി നേതാക്കളായ എസ്. രാജേന്ദ്രന്, രാജഗോപാല്‍, ഹരി പള്ളിക്കല്‍, ക്ഷേത്രസംരക്ഷണസമിതി നേതാക്കളായ ഗോപിനാഥന്‍പിള്ള, ഡോ. ശ്രീഗംഗ, തേമ്പ്ര വേണുഗോപാല്‍, മഹിളാ മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ചാലൂക്കോണം അജിത്. താലൂക്ക് സഹകാര്യവാഹക് സജികുമാര്‍, പ്രചാര്‍ പ്രമുഖ് പി. പ്രസന്നന്, വിവിധ സംഘടനാ നേതാക്കളായ ആനന്ദബാബു, പുഷ്പകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: