ലണ്ടന്‍: പാക്കിസ്ഥാനില്‍ താലിബാന് ഭീകരരുടെ വെടിയേറ്റ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫായിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന മലാല പരസഹായത്തോടെ നടക്കാനും എഴുന്നേറ്റിരിക്കാനും തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ മലാല സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല. പകരം അക്ഷരങ്ങളിലൂടെ ചില കാര്യങ്ങള്‍ അവള് പങ്കുവെക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസാരിക്കുന്നില്ലെങ്കിലും മലാല വളരെ സന്തോഷവതിയാണെന്നും എല്ലാവരേയും നോക്കി അവള് പുഞ്ചിരിച്ചുവെന്നും ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഡേവ് റോസര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മലാലയുടെ ജീവിതത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നും ഡോക്ടര്‍ അറിയിച്ചു. അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലാലയെ അതീവ ശ്രദ്ധയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലാലയെ താലിബാന് ഭീകരര്‍ ആക്രമിച്ചത്. സ്ക്കൂള് വിട്ട് കൂട്ടുകാര്‍ക്കൊപ്പം വരുകയായിരുന്ന മലാലയെ സ്വാതില്‍ വെച്ചാണ് ഭീകരര്‍ വെടിവെച്ചത്. കഴുത്തിനും തലയ്ക്കും വെടിയേറ്റ മലാലയെ പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായാണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ചില താലിബാന് ഭികരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: