ന്യൂയോര്‍ക്ക്: ഗോള്‍ഡ്മാന്‍ സാഷസിന്റെ മുന്‍ ഡയറക്ടര്‍ രജത ഗുപ്തക്ക് പത്ത് വര്‍ഷം വരെ ജയിലിലടക്കണമെന്ന് അമേരിക്ക. ജില്ലാ കോടതിയില്‍ പ്രോസിക്ക്യൂഷനാണ് ഇക്കാര്യം വാദിച്ചത്. എന്നാല്‍ ജയില്‍ശിക്ഷക്ക് പകരം റുവാണ്ടിയില്‍ സാമൂഹിക സേവനം നടത്താമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇന്‍സൈഡര്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകളെത്തുടര്‍ന്നാണ് ഗുപ്തയെ എഫ് ബി ഐ അറസ്റ്റ് ചെയ്തത്. മന്‍ഹാട്ടണിലെ ജില്ലാ കോടതി ഈ മാസം 24ന് ഗുപ്തക്ക് ശിക്ഷ വിധിക്കും. കേസിലെ മറ്റൊരു പ്രതിയായ രാജ രത്നത്തിന് കോര്‍പ്പറേറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഗുപ്തക്കെതിരായ കേസ്.
രാജരത്നത്തിന് പതിനൊന്ന് വര്‍ഷത്തെ തടവ് ശിക്ഷ നേരത്തെ കോടതി വിധിച്ചിരുന്നു. ഗുപ്തക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് കമ്മീഷന് നടപടിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: