തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ശ്രമത്തിനെതിരെ തിരുവനന്തപുരം കോര്പ്പറേഷന് രംഗത്തെത്തി. വിവാദങ്ങള്‍ക്കിടയില്‍ മാലിന്യസംസ്കരണശാല പ്രശ്നപരിഹാരം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയാല് ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കുമെന്ന് മേയര്‍ കെ. ചന്ദ്രിക പ്രസ്താവിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.ഇതേ തുടര്‍ന്ന് വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസം നീണ്ട ഹര്‍ത്താലും പിന്‍വലിച്ചിരുന്നു.
ജനങ്ങളുടെ എതിര്‍പ്പു കാരണം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതിനെതിരെയാണ് കോര്പ്പറേഷന് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ മാലിന്യ പ്ലാന്റ് പൂട്ടാനാണ് സര്ക്കാരാഗ്രഹിക്കുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: