പുനലൂര്‍: ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദുപരിഷത്ത് രംഗത്ത്.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിലുണ്ടായ അപാതകതള് ഉടന്‍ പരിഹരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സജീഷ്കുമാര്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട. കോട്ടയം ജില്ലകളിലെ തദ്ദേശസ്വയംഭരം സ്ഥാപനങ്ങള്‍ക്ക് അഞ്ച്ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അനുവദിച്ചപ്പോള്‍ ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര് എത്തുന്ന കൊച്ചുപമ്പ എന്നറിയപ്പെടുന്ന പുനലൂര്‍ ടിബി ജംഗ്ഷന്, പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃക്കോതേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളിലും നഗരസഭാ പ്രദേശത്തെ നഗരസഭയുടെ ആഭിമുഖ്യത്തിലും യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാറില്ല.
ശബരിമലയോളം തന്നെ പ്രാധാന്യമുള്ള അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ക്കും ഫണ്ട് അനുവദിച്ചിട്ടില്ലെന്നത് അയ്യപ്പഭക്തന്മാരോടുള്ള അവഗണനയാണ് കാണിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ള വിതരണ സംവിധാനമോ ശൗചാലയങ്ങളോ ആവശ്യത്തിനില്ല എന്നതും പഞ്ചായത്ത്, നഗരസഭാ അധികൃതരുടെയും സ്ഥലം എംഎല്‍എയുടെയും അനാസ്ഥയാണ് കാണിക്കുന്നത്.
അതിനാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: