അന്താരാഷ്ട്ര അംഗീകാരമുള്ള ഔദ്യോഗിക പര്യവേഷണ ഏജന്‍സികളായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളെ പട്ടണം പര്യവേഷണങ്ങളില്‍നിന്നും മനഃപൂര്‍വം ഒഴിവാക്കിയതെന്തുകൊണ്ടാണ്? ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരമില്ല.
കാട്ടിലെ തടി. തേവരുടെ ആന. വ്യാജ തോമാശ്ലീഹയ്ക്ക് ഔദ്യോഗിക സംരക്ഷണം വേണം. അതിനായി ചരിത്രമൊന്ന് തിരുത്തണം. ഇത്രയൊക്കെ കഴിഞ്ഞില്ലെങ്കില്‍ മതേതര സര്‍ക്കാര്‍ എന്നുപറഞ്ഞിട്ടെന്ത് കാര്യം?
കോടിക്കണക്കിന് രൂപ ‘മുസിരിസ്’ പൈതൃക സ്ഥാപനം എന്ന പേരില്‍ പറവൂര്‍ സെന്റ് തോമസ് പള്ളിയ്ക്ക് കൊടുത്തപ്പോള്‍ കൊടുങ്ങല്ലൂരുള്ള ചേരമാന്‍ പെരുമാള്‍ മസ്ജിദിനും കിട്ടി നല്ലൊരു പങ്ക്.
രണ്ടാം ചേരസാമ്രാജ്യത്തിലെ അവസാനത്തെ ചേരരാജാവ് ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ചത്രേ. അതുകൊണ്ടാണ് പള്ളിക്ക് ചേരമാന്‍ മസ്ജിദ് എന്ന് പേരിട്ടതത്രെ.
കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ജില്ല തന്നെ അനുവദിച്ചു കൊടുത്ത ദിവംഗതനായ ഇഎംഎസ് നമ്പൂതിരിപ്പാട് 1948 ല്‍ പ്രസിദ്ധീകരിച്ച ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു. ‘അല്‍ ഇദ്രിസി (1153-54), ബഞ്ചമിന് (1159-60), റഷീദ്-ഉദ്-ദീന് (1247-81), അല്‍കാസ്വിനി (1263-75) മാര്‍ക്കോപോളോ (1271-94), അബുല്‍ഫെദ (1273-1331), ഫ്രയര്‍ ഒഡോറിക് (1286-94), ഫ്രയര്‍ ജോര്‍ജഡനസ് (1320), ഇബ്ന്‍ബത്തൂത്ത (1324-54), അബ്ദുള്‍ സാക്ക് (1441), നിക്കോളോകോണ്ടി (1444) തുടങ്ങിയ മുഹമ്മദീയരും ക്രിസ്ത്യാനികളും ജൂതന്മാരുമായ സഞ്ചാരികളാരും തന്നെ മഹോദയപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്തനായ ചേര ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ മുസ്ലീമായ കഥയെപ്പറ്റി ഒന്നും പറയുന്നില്ല… അതുകൊണ്ട് ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്ക് പോയെന്നത് വെറും കെട്ടുകഥയാണ് എന്നേ വിശ്വസിക്കാന്‍ കഴിയുന്നുള്ളൂ.
ഇത്രയും ആധികാരികമായി ഇഎംഎസ് ഇങ്ങനെ പറയുമ്പോള്‍ പിന്നെന്തിനാണ് പൊതുഖജനാവിലെ പണം ‘ഇല്ലാത്ത ചരിത്രസ്മാരകത്തിനുവേണ്ടി ധൂര്‍ത്തടിക്കുന്നത്? ഇതിനായി തോമസ് ഐസക്കിന്റേയും പ്രൊഫ.കെ.വി.തോമസിന്റെയും പ്രത്യേക സമ്മര്‍ദ്ദം എന്തുകൊണ്ടുണ്ടായി? പുരാതന വഞ്ചി സര്‍വകലാശാല, കൊടുങ്ങല്ലൂര്‍ കോവിലകം, തൃക്കണ്ണാ മതിലകം, കൊടുങ്ങല്ലൂരിലെ നക്ഷത്ര ബംഗ്ലാവ് എന്നിവയൊക്കെയല്ലേ യഥാര്‍ത്ഥത്തില്‍ പുനര്‍നിര്‍മിക്കുകയോ, പുനരുദ്ധരിക്കുകയോ ചെയ്യേണ്ടത്? ഇളങ്കോ അടികള്‍ ചിലപ്പതികാരം രചിച്ചത് അക്കാലത്തെ പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കൊടുങ്ങലൂരിനടുത്തുള്ള തൃക്കണ്ണാ മതിലകത്ത് വച്ചാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
ചേര രാജാവായ ചേരന് ചെങ്കുട്ടുവന് സ്ഥാപിച്ച ‘പത്തിനികടവുള്‍’ സങ്കല്‍പ്പത്തിലുള്ള കൊടുങ്ങല്ലൂരെ കണ്ണകി പ്രതിഷ്ഠയെപ്പറ്റി ചിലപ്പതികാരത്തില് വര്‍ണിക്കുന്നുണ്ട്. അയല്‍ രാജാക്കന്മാരോടൊപ്പം ശ്രീലങ്കയിലെ ഗജബാഹുരാജാവും ഹിമാലയത്തില്‍നിന്ന് കൊണ്ടുവന്ന കൃഷ്ണശിലാ വിഗ്രഹപ്രതിഷ്ഠാ സമയത്ത് സന്നിഹിതനായിരുന്നത്രെ. ശങ്കരാചാര്യന്‍ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയ ഈ ക്ഷേത്രമുറ്റത്ത് സ്വാമി വിവേകാനന്ദന് ഭജനമിരുന്നകാര്യം നമുക്കേവര്‍ക്കുമറിയാം. അങ്ങനെയുള്ള കൊടുങ്ങല്ലൂര്‍ കുരുംബക്കാവിനെ പുനരുദ്ധരിക്കാന്‍, ‘മുസിരിസ്’ പദ്ധതിയില്‍പ്പെടുത്താന്‍ ഭരണാധികാരികള്‍ മറന്നുപോയതെന്തുകൊണ്ടാണ്? ഉത്തരമില്ല. പ്രസിദ്ധ സംഘകാല കൃതിയായ മണിമേഖലയിലെ 26,27,28 എന്നീ കതൈകളില്‍ വഞ്ചി നഗരത്തെ (തിരുവഞ്ചിക്കുളം)പ്പറ്റി വര്‍ണിച്ചിട്ടുണ്ട്. ചേര രാജാക്കന്മാരുടെ കുലദൈവമായിരുന്നു തിരുവഞ്ചിക്കുളത്തപ്പനെന്നറിയപ്പെടുന്ന പരമശിവന്.
അവസാനകാലത്ത് ശൈവസന്ന്യാസിമാരായിത്തീര്‍ന്ന ചേരമാന്‍ പെരുമാളും സുഹൃത്തും പണ്ഡിതനുമായിരുന്ന സുന്ദരമൂര്‍ത്തി നായനാരും കാലം കഴിച്ചത് തിരുവഞ്ചിക്കുളത്തമ്പലത്തിലാണ്.
തൃക്കുലശേഖരപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ വച്ചാണ് കുലശേഖര ആള്‍വാര്‍ മുകുന്ദമാല രചിച്ചത്. ഇതൊക്കെയങ്ങനെ മറക്കാന്‍ കഴിയുമോ?
സംഘകാല കൃതിയായ അകനാനൂറിലെ 149-ാം പാട്ടില്‍ ‘ചേരന്റെ പെരിയാറ്റിലെ വെള്ളത്തില്‍ വെണ്‍നുരകളിളകുമാറ് ചേലാര്‍ന്ന യവനക്കപ്പലുകള്‍ പൊന്നുമായി വന്ന് മുചിരി നഗരത്തില്‍നിന്ന് കുരുമുളകുമായി തിരിച്ചുപോകുന്നതിനെ വര്‍ണിക്കുന്നുണ്ട്.
ആളുകള്‍ മീന്‍ വിറ്റ് നെല്ല് വാങ്ങുന്നതും കുരുമുളക് ചാക്കില്‍ കെട്ടി കടപ്പുറത്ത് അങ്ങിങ്ങായി അട്ടിയിട്ടിരിക്കുന്നതും കപ്പലുകളില്‍ കൊണ്ടുവരുന്ന സ്വര്‍ണം തോണികള്‍ വഴി കായലില്‍ കൂടി കര ചേര്‍ക്കുന്നതും മഹാകവി പരണര്‍ പുറനാനൂറിലെ 343-ാം പാട്ടില്‍ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു.
എഡി രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞനായ ടോളമി, കടലോര നഗരവും പ്രമുഖ വ്യാപാര കേന്ദ്രവുമായിരുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍)നെപ്പറ്റി തന്റെ ‘ലോകഭൂമിശാസ്ത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ രാജ്ഞിയും സൗന്ദര്യറാണിയുമായിരുന്ന ക്ലിയോപാട്ര ധരിച്ചിരുന്ന മുത്തിന് അക്കാലത്ത് 1200 പവന് വിലമതിച്ചിരുന്നുവെന്ന് ടോളമി കണക്കുകൂട്ടുന്നു.
ബിസി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില് അസ്സീറിയക്കാരും ബാബിലോണിയക്കാരും ഇസ്രായേലുകാരും മുസിരിസ് തുറമുഖത്തുനിന്ന് കൊണ്ടുപോയിരുന്ന കുരുമുളക്, ഏലം, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് സ്വദേശത്ത് കച്ചവടം നടത്തിയിരുന്നു.
18-ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ കുരുമുളക് കൃഷി ജാവയിലേക്ക് വ്യാപിക്കുന്നതുവരെ കേരളത്തിലല്ലാതെ മറ്റൊരിടത്തും കുരുമുളക് കൃഷി ഉണ്ടായിരുന്നില്ല.
ബിസി പത്താം നൂറ്റാണ്ടില്‍ ഇസ്രയേല്‍ വാണിരുന്ന സോളമന് ചക്രവര്‍ത്തിയെ സന്ദര്‍ശിക്കാന്‍ ഷീബാറാണി ജറുസലേമിലേക്ക് ചെന്നത് മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്തുനിന്ന് കൊണ്ടുപോയിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ വഹിക്കുന്ന ഒരുപറ്റം ഒട്ടകങ്ങളുമായിട്ടാണ്. ഇവയുടെ സുഗന്ധം ആസ്വദിക്കാന്‍ വഴിനീളെ ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നത്രേ.
പുരാതന ഈജിപ്തുകാര്‍ സുഗന്ധവസ്തുക്കളും വിശുദ്ധതൈലങ്ങളും ഉണ്ടാക്കുവാനും രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും ശവശരീരങ്ങള്‍ കേടില്ലാതെ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നത് നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളില്‍ നിന്നുണ്ടാക്കിയ വസ്തുക്കളാണ്.
1951 ല്‍ സര് വില്ല്യം ലോഗണ്‍ ‘മലബാര്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതി. പെരിയാറിന്റെ ഉത്ഭവസ്ഥാനത്തുണ്ടായിരുന്ന ‘മുയിരിക്കാട്’ എന്നും കൊടുങ്ങല്ലൂര്‍ എന്നും ക്രാങ്കന്നൂര്‍ എന്നും പേരുള്ള തുറമുഖമായ ‘മുസിരിസ്’ ആയിരുന്നു ചേരസാമ്രാജ്യ തലസ്ഥാനം. ഇപ്പോള്‍ മണല്‍ത്തിട്ടകളും ചെളിയുംകൊണ്ട് ഉത്ഭവസ്ഥാനം അടഞ്ഞുപോയിട്ടുണ്ട്.”
1341 ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കം ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ചെറിയ കപ്പലുകള്‍ക്കുപോലും അടുക്കാന്‍ കഴിയാത്തവിധം തുറമുഖത്ത് മണല്‍തിട്ടകള്‍ നിറഞ്ഞു. പെരിയാര്‍ തെക്കോട്ടൊഴുകി കൊച്ചിയെ പ്രകൃതിദത്തമായ തുറമുഖമാക്കി.
പിന്നീട് പടിഞ്ഞാറ്റേടത്ത് സ്വരൂപവും സാമൂതിരിയും കൊടുങ്ങല്ലൂരിനെ അടക്കി ഭരിച്ചു. പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ടിപ്പു സുല്‍ത്താനും, ഈസ്റ്റിന്ത്യാ കമ്പനിയും കൊള്ളയടിച്ചുകൊണ്ട് കടന്നുപോയി.
മുരചിപത്തനമെന്ന് വാല്മീകി രാമായണത്തിലും സംഘകാലകൃതികളില് ‘മുചരി’യെന്നും ഗ്രീക്ക് റോമന്‍ സഞ്ചാരികളുടെ രേഖകളില്‍ മുസ്സരിസ് എന്നും വില്ല്യം ലോഗന് മുയിരിക്കാടു എന്നും ക്രാങ്കന്നൂര്‍ എന്നും പരാമര്‍ശിച്ച തുറമുഖം കൊടുങ്ങല്ലൂര്‍ തന്നെ എന്ന് നിസ്സംശയം പറയാം. തെളിവുകള്‍ ഇനിയും നിരവധിയുണ്ട്. കേരളത്തില്‍ വ്യാജചരിത്ര നിര്‍മാണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാരാണ്? ന്യൂനപക്ഷ മതപൗരോഹിത്യം തന്നെ.
ആനയെ ചേനയാക്കുന്ന മതപൗരോഹിത്യത്തിന്റെ മര്‍ക്കടമുഷ്ടി കേരളം ഒരുപാട് കണ്ടതാണ്. സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന, നഴ്സുമാരുടെ സമരങ്ങള്‍ തുടങ്ങി കൂടംകുളത്തെ ആണവനിലയത്തിനെതിരെയുള്ള സമരം വരെ എത്തിനില്‍ക്കുന്നു സഭകളുടെ പിടിവാശി. ഇതേ സഭ തന്നെയാണ് രണ്ട് ആണവനിലയങ്ങള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിച്ചത് ചോദ്യം ചെയ്യാത്തത്. എല്‍ടിടിഇയ്ക്ക് ശ്രീലങ്കന്‍ ഗവണ്മെന്റിനെതിരെ യുദ്ധം ചെയ്യാന്‍ ആവശ്യമായ ബോട്ടുകള്‍ നിര്‍മിച്ചു നല്‍കാനും, ഡീസലും പെട്രോളും കടത്തിക്കൊണ്ട് പോവാനും സഹായം നല്കിയ ക്രിസ്തീയ സഭകള്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് സംശയമില്ല. ജപ്പാനില്‍ ആണവിരുദ്ധ കൂട്ടായ്മക്കെതിരെ നിലപാടെടുത്ത ക്രിസ്തീയ പൗരോഹിത്യം കൂടങ്കുളത്ത് പോപ്പുലര്‍ ഫ്രണ്ട് (സിമി)പോലുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് തമിഴ്നാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുകയാണ്. അവിടുത്തെ വ്യവസായവല്‍ക്കരണത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.
മതംമാറിയ വേലുപ്പിള്ള പ്രഭാകരനേയും കൂട്ടുകാരന്റെ ആന്റണ്‍ ബാലശിങ്കത്തേയും കൈമെയ് മറന്ന് സഹായിച്ച സഭാ അധികാരികള്‍ നശിപ്പിച്ചത് മിതവാദികളായ ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെ ജീവിതവും ഹിന്ദു തമിഴരുടെ അഭിമാനവുമാണ്.
തമിഴ്നാട് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ഒത്താശയോടുകൂടി തമിഴ്നാട്ടില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നാഗാ തീവ്രവാദികളുടെ പ്രചോദന കേന്ദ്രം ആരാണെന്നാലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നേപ്പാള്‍, ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവിടങ്ങളിലെ നക്സലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ചര്‍ച്ചുമായും പാക്കിസ്ഥാന് നിയന്ത്രിത ഇസ്ലാം തീവ്രവാദ സംഘടനകളുമായുള്ള ബന്ധം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
എല്‍ടിടിഇയേയും ഖാലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്‍വാലെയും വാനോളം വളര്‍ത്താന്‍ അന്നന്നത്തെ ഗവണ്മെന്റുകളെ പ്രേരിപ്പിച്ച ശക്തികള്‍ വളര്‍ത്തിയ നെറ്റ്വര്‍ക്കിന്റെ വൈദഗ്ദ്ധ്യം കേരളത്തില്‍ ന്യൂനപക്ഷാധിപത്യമുള്ള ഒരു ഗവണ്മെന്റിനെത്തന്നെ അധികാരത്തിലേറ്റി. തീവ്രവാദികള്‍ കൊലവിളി നടത്തിയപ്പോള്‍ പകച്ചുപോയി ‘പടിക്കുപുറത്തായ’ ജോസഫ് സാറും ദാരുണമായി മരിച്ച സച്ചിന്‍ഗോപാലും വിശാലും ജിത്തുമോഹനും കഴുത്തറുത്തു കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രമുറ്റത്തെ പൂര്‍ണ്ണഗര്‍ഭിണിയായ ഗോമാതാവും പെരുമ്പാവൂരില്‍ നിയമം കയ്യിലെടുക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരും ‘അലസരായിരിക്കുന്ന’ നമ്മുടെ നേരെ മസില് പവര്‍ കാണിക്കുകയാണ്.
രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീഴുമ്പോള്‍ കേന്ദ്രഗവണ്മെന്റ് ന്യൂനപക്ഷ തീവ്രവാദ ശക്തികളുടെ കയ്യിലെ കളിപ്പാവയാകുന്നതെന്തുകൊണ്ടാണ്? ഒരേയൊരുത്തരം മാത്രം. ‘ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം’
മഹത്തായ ഭാരതം വീണ്ടുമൊരു വിഭജനത്തിലേക്ക് വലിച്ചിഴചയ്ക്കപ്പെടുകയാണോ? കാത്തിരുന്ന് കാണുക തന്നെ.
>> അരുണ്‍ കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: