വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ മേധാവിയും ഭീകരവാദികളുടെ പുരോഹിതനുമായ അമേരിക്കന്‍ വംശജന് അന്‍വര്‍ അല്‍ അവാല്ക്കിയെ സി.ഐ.എ വധിച്ചത് ഡാനിഷ് ഡബിള്‍ ഏജന്റിന്റെ സഹായത്തോടെ ക്രൊയേഷ്യന്‍ യുവതിയുമായി വിവാഹം തരപ്പെടുത്തി. യമന്‍ കേന്ദ്രമാക്കി അല്‍ഖ്വയ്ദയുടെ ഭീകര പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്ന അവാല്‍ക്കി അമേരിക്കയുടെ നോട്ടപ്പുള്ളികളില്‍ പ്രധാനിയായിരുന്നു.
2009ലെ ഫോര്‍ട്ട് ഹുഡ് വെടിവെപ്പിന്റെയും ആ വര്‍ഷം തന്നെ അമേരിക്കന്‍ വിമാനം അടിവസ്ത്രത്തില്‍ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തിന്റെയും ബുദ്ധികേന്ദ്രം അവാല്ക്കിയായിരുന്നു.
മോര്ട്ടീന് സ്റ്റോം എന്ന ഡാനിഷ്കാരന് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ഡാനിഷ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. 250,000 ഡോളര്‍ പ്രതിഫലം പറ്റിയാണ് ഇയാള്‍ തന്ത്രപൂര്‍വ്വം ഒരു ക്രൊയേഷ്യന്‍ യുവതിയെ അവാല്ക്കിയുമായി ബന്ധിപ്പിക്കുകയും വിവരം സിഐഎയ്ക്ക് കൈമാറുകയും ചെയ്തത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി 2006ല്‍ യെമനില്‍ എത്തിയ സ്റ്റോം വിവധ ഭീകരസംഘങ്ങളുടെ കൂടെ തങ്ങുകയും ക്രമേണ അവാല്ക്കിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയുമായിരുന്നു. യമന്റെ തലസ്ഥാനമായ സനയില്‍ നിന്നും അവാല്‍ക്കി മരുഭൂമിയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയശേഷവും സ്റ്റോമുമായി ബന്ധപ്പെട്ടിരുന്നു.
യമനില്‍ രണ്ട് ഭാര്യമാരുള്ള അവാല്‍ക്കി ഇസ്ലാം മതം സ്വീകരിച്ച പാശ്ചാത്യ യുവതിയെ തന്റെ ഒളിവ് ജീവിതത്തില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി സ്റ്റോമിനോട് വെളിപ്പെടുത്തി. ഈ അവസരമാണ് സിഐഎ സമര്‍ത്ഥമായി വിനിയോഗിച്ചത്.
യുവതിയെ കണ്ടെത്തുന്നതിനായി സിഐഎ സ്റ്റോമിനു പണം അനുവദിച്ചു. ഫേസ് ബുക്കില്‍ അല്‍ഖ്വയ്ദയുടെ പ്രഭാഷകനായ അവാല്ക്കിയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അവാല്‍ക്കിയുടെ ഫേസ് ബുക്ക് ആരാധകയായ മുപ്പത്തിമൂന്ങ്കാരിയായ ക്രൊയേഷ്യന്‍ യുവതി ഭാര്യയാകാന്‍ സന്നദ്ധയാവുകയായിരുന്നു. ഇവരെ പരസ്പരം ബന്ധപ്പെടുത്തുകയും വിവരങ്ങള്‍ സിഐഎയ്ക്ക് കൈമാറുകയും ചെയ്ത സ്റ്റോം അവാല്ക്കിക്കുമേലുള്ള അമേരിക്കയുടെ വ്യോമാക്രമണത്തിന് കൃത്യത നല്കി. 2011 സപ്തംബറില്‍ പെയിലറ്റില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ അവാല്‍ക്കി കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: