വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ് പുരതാനമായ ശ്രീരാമ-സീതാ ക്ഷേത്രം. രണ്ടുനില ശ്രീകോവില്‍. അതില്‍ ഒറ്റപീഠത്തില്‍ നാല് വിഗ്രഹം. ശ്രീരാമന്,സീത,ലക്ഷ്ണമന്‍, ഭക്തഹനുമാന്. കൂടാതെ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയും ഉണ്ട്. ഗണപതിയും സുബ്രഹ്മണ്യനും ദുര്‍ഗയും അയ്യപ്പനും ഗോശാലകൃഷ്ണനും മലദൈവങ്ങളുമുണ്ട്. സീതാക്ഷേത്രത്തിന് പിന്നില്‍ കുളം. ദേവിയുടെ കണ്ണീര് വീണുണ്ടായ കുളമാണിതെന്ന് ഐതിഹ്യം. ക്ഷേത്രത്തിന്റെ ഇടതുവശത്ത് ഉള്ള ഗോശാലയില്‍ ക്ഷേത്രത്തില്‍ നേര്‍ച്ചയായി കിട്ടിയ പശുക്കള്‍ ധാരാളം. ശ്രീരാമന് വെണ്ണനിവേദ്യവും സീതാദേവിക്ക് രക്തപുഷ്ജ്ഞലിയും പ്രധാന വഴിപാടുകള്‍ ആണ്. ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യന് പഞ്ചാമൃതം ദുര്‍ഗാദേവിക്ക് പട്ടുചാര്‍ത്തല്‍, അയ്യപ്പന് നീരാജനം ഗോശാല കൃഷ്ണന് സഹസ്രനാമാര്‍ച്ചന, ഹനുമാന് വെറ്റിമാല ദക്ഷിണാമൂര്‍ത്തിക്ക് കൂവളമാലയും ആണ് മറ്റ് വഴിപാടുകള്‍.
കുംഭം എട്ടിനാണ് ഉത്സവം. മലദൈവങ്ങള്‍ക്ക് വെള്ളാട്ടമുണ്ട്. രാത്രിയിലാണ് തിറ. കര്‍ക്കടമാസത്തിലെ കറുത്തവാവിന് പിതൃതര്പണം പ്രധാനം.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: