ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലുണ്ടായ വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ 10 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. നിരവധിപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
വടക്കന്‍ കറാച്ചിയില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. നസീംബദ്ധ്, ലാന്തി, ഡാല്‍മിയ എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂഷമായത്. സംഘര്‍ഷം രൂക്ഷായതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെടിവെയ്പ്പും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ബല്ഗാദിയെ നഗരത്തിലാണ് ഒരു പോലീസുകാരന് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നിലഗുരുതരമാണ്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകള്‍ പിരിഞ്ഞു പോകുവാന്‍ പോലീസ് ആവശ്യപ്പെട്ടങ്കിലും ജനം പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് കടകളും മറ്റും അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: