കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ പരധിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സമുദായങ്ങളെ അണിനിരത്തി കോതമംഗലം മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടത്തിയ സായാഹ്നധര്‍ണയില്‍ മുനിസിപ്പല്‍ ഭരണസമിതിയുടെ പൊതുശ്മശാനത്തോടുള്ള വിമുഖതയില്‍ പ്രതിഷേധമിരമ്പി.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ധര്‍ണ ഉദ്ഘാടനം ചെയ്തു. കോതമംഗലത്തെ ഹൈന്ദവ സമൂഹം നാളുകളായി ഉന്നയിക്കുന്ന പൊതുശ്മശാനം എന്ന ആവശ്യത്തെ നിരാകരിക്കുന്ന നഗരസഭ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമിയില്‍ ജനിച്ചു വീണ ഓരോ പൗരനുമുള്ള ആറടി മണ്ണിന്റെ അവകാശം നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. എല്ലാപഞ്ചായത്ത് നഗരസഭ പരിധിക്കുള്ളിലും പൊതുശ്മശാനം എന്ന വാഗ്ദാനം മുഴക്കിയ രാഷ്‌ട്രീയ നേതൃത്വം ശ്മശാനം നിര്‍മ്മിക്കുന്നതില്‍ കാട്ടുന്ന വിമുഖത ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട്പോകാന്‍ ഹൈന്ദവ സമാജം തയ്യാറാകുമെന്ന് ഇ.എസ്.ബിജു പറഞ്ഞു.
ഐക്യവേദി സംസ്ഥാനരക്ഷാധികാരി എം.കെ.കുഞ്ഞോല്‍, സംസ്ഥാനസമിതിയംഗം എം.പി.അപ്പു, എസ്‌ആര്‍വിസി എസ്സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ.അശോകന്‍, കേരള ഗണക സമുദായസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എന്‍.മോഹനന്‍, ഓള്‍ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, കെപിഎംഎസ് സംസ്ഥാനകമ്മറ്റിയംഗം ശശികുഞ്ഞുമോന്‍, വിഎസ്‌എസ് ജില്ലാകമ്മറ്റിയംഗം ഡോ.ടി.കെ.പ്രഭാകരന്‍, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് ദേവസ്വം സെക്രട്ടറി എന്‍.രഘു, പെയിന്റിംഗ് ആന്റ് പോളിഷിംഗ് സ്വതന്ത്രതൊഴിലാളി ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.സുകുമാരന്‍, കെപിഎംഎസ് ബാബു വിഭാഗം താലൂക്ക് കമ്മറ്റി അംഗം ഷിബു പോത്താനിക്കാട്, അമൃതാനന്ദമയിമഠം, എന്‍എസ്‌എസ് പ്രതിനിധി സരിതാസ് നാരായണന്‍ നായര്‍, കെപിഎംഎസ് താലൂക്ക് പ്രസിഡന്റ് എം.കെ.ഉണ്ണികൃഷ്ണന്‍, എസ്‌എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എ.സോമന്‍, വിഎസ്‌എസ് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി വിജി പ്രഭാകരന്‍, വില്‍കുറുപ്പ് സമുദായം സംസ്ഥാന കമ്മറ്റിയംഗം എം.വി.എസ്.തമ്പി, വിശ്വബ്രാഹ്മണ സമൂഹം താലൂക്ക് സെക്രട്ടറി കെ.കെ.ബിജു, യോഗക്ഷേമസഭ താലൂക്ക് സെക്രട്ടറി വി.നാരായണന്‍ നമ്പൂതിരി, കെവിഎസ് താലൂക്ക് സെക്രട്ടറി പി.കെ.സുഭാഷ്, ജ്യോതിഷാചാര്യ സഭ പ്രതിനിധി കെ.കെ.രവീന്ദ്രന്‍ ജോത്സ്യന്‍, കെവിഎസ്കെഎംഎസ് താലൂക്ക് സെക്രട്ടറി ബിന്ദു സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇ.ടി.നടരാജന്‍ നന്ദിപറഞ്ഞു. ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി സുഭാഷ് രാമചന്ദ്രന്‍, കെ.എന്‍.രാധാകൃഷ്ണന്‍, ടി.എന്‍.രാജേഷ്, മനോജ് കറുകടം, വാസുദേവന്‍, ജി.ഹരിദാസ്, ജില്ലാകമ്മറ്റിയംഗം എം.കെ.സോമന്‍, ബാബു മാനിക്കാട് എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: