ആഗ്ര: ആഗ്രയില്‍ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ ആറു കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര് മരിച്ചു. നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിക്കു സെവ് ല ജാട്ട് പ്രദേശത്താണു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണു തീപിടിക്കാന്‍ കാരണമെന്നു പ്രാഥമിക നിഗമനം.
ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നയാളുടെ മൂന്നു നില വീടാണ് അഗ്നിക്കിരയായത്. ഈ വീടിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ വൈദ്യുതി പോയപ്പോള്‍ കുട്ടികള്‍ കത്തിച്ച മെഴുകുതിരി അണയ്ക്കാന്‍ മറന്നതാണു തീപിടിത്ത കാരണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: