ന്യൂദല്‍ഹി: ബിജെപി നേതാവ് വിജയ് ഗുപ്തയ്ക്കെതിരേ നല്കിയ അപകീര്‍ത്തിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നേരിട്ട് ഹാജരാകണമെന്ന് ദല്‍ഹി മെട്രോപൊളീറ്റന്‍ കോടതി നിര്‍ദേശിച്ചു. നവംബര്‍ ഒന്‍പതിന് ഹാജരാകാനാണ് ഷീലാ ദീക്ഷിത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
മെയ് 30 ന് തെളിവെടുത്ത ശേഷം പരാതിക്കാരിയായ മുഖ്യമന്ത്രി കോടതിയില്‍ നേരിട്ട് ഹാജരായിട്ടില്ലെന്ന് മജിസ്ട്രേറ്റ് നവ്ജീത് ബുദ്ധിരാജ ചൂണ്ടിക്കാട്ടി. ഷീലാ ദീക്ഷിത് ഹാജരായില്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്നും മജിസ്ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 15ന് നടന്ന ദല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തനിക്കെതിരേ വിജയ് ഗുപ്ത മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ഷീലാ ദീക്ഷിത് കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: