ഹൈദരാബാദ്: കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയ്ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിമാനത്താവള നിര്‍മാതാക്കളായ ജിഎംആര്‍ നല്കിയ വണ്ടിച്ചെക്ക് കേസില്‍ ഹൈദരാബാദ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജിഎംആറിന് നടത്തിപ്പു ചുമതലയുള്ള ദല്‍ഹി വിമാനത്താവളത്തില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 40 കോടി രൂപ നല്‍കാനുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി പത്തു കോടി രൂപയുടെ ചെക്ക് കിങ്ഫിഷര്‍ ജിഎംആറിനു നല്കി. എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ച സാഹചര്യത്തില്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: