കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ നിത്യവിദ്യാര്ത്ഥികളാണെന്ന്് കേരള പബഌക്ക് സര്‍വീസ് കമ്മീഷന് ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.നല്ല പത്രപ്രവര്‍ത്തകനാകാന്‍ പരിശീലനം മാത്രം പോരാ പരന്ന വായനയും അനിവാര്യമാണ്. ദിവസം രണ്ടുമണിക്കുറെങ്കിലും പുസ്തകങ്ങള്‍ വായിക്കുന്ന തിനായി മാറ്റിവയ്ക്കണം. വായിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ മത്സരം അതികഠിനമാകുന്ന മാധ്യമരംഗത്ത് പിടിച്ചുനില്ക്കാന് തന്നെ ബുദ്ധിമുട്ടാകും. നിരന്തരപരിശീലന മാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപേക്ഷിക്കാനാവാത്ത മറ്റൊരു ഘടകം. പ്രസ്കഌബ് ജേണലിസം സ്കൂള്‍ പിജി ഡിപ്ളോമ കോഴ്സിലെ 15മത് ബാച്ചിലെ വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു പിഎസ് സി ചെയര്മാന്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന പരിശീലനം ഈ രംഗത്തേക്കു കടന്നുവരാനുളള പ്രാഥമിക ലൈസന്‍സ് മാത്രമാണ്. എന്നാല്‍ തിളക്കമാര്‍ന്ന പ്രകടനത്തിന് നിരന്തരപരിശീലവും, വായനയും വേണം.പ്ത്രമാധ്യമങ്ങള് മാത്രം ഉണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് പുതിയതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമയത്തോടുളള പോരാട്ടമാണ് ജേണലിസം. പ്രിന്റ് മീഡിയയില്‍ വാര്‍ത്ത രൂപപ്പെടുത്തിയെടുക്കുന്നതിന് ഒരു ദിവസത്തെ സമയപരിധിയുണ്ടായിരുന്നു. ഇന്ന് നിമിഷങ്ങള്‍ മാത്രമാണ് വാര്‍ത്തയുടെ ആയുസ്്. അതുകൊണ്ടു തന്നെ വസ്തുതള്‍ വിലയിരുത്താനുളള സമയം ചുരങ്ങിയിരിക്കുന്നു. ദൃശ്യ ഓണ്‍ലൈന്‍ ജേണലിസം ഈ രംഗത്തെ സങ്കല്‍പ്പങ്ങളും പ്രവണതങ്ങളും എല്ലാം അടിമുടി മാറ്റിയെഴുതിയിരിക്കുകയാണ്.
രാജ്യത്തെക്കുറിച്ചും രാഷ്ടീയത്തെക്കുറിച്ചും നല്ല അവബോധവും രാഷ്ട്രീയപാര്‍ട്ടികളുടെ ഘടനയും ഭരണഘടനയും മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കണം. യുവമാധ്യമ പ്രവര്‍ത്തകര്‍ സമര്‍ഥരായ നിരവധിപേരുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ ചടുലമായ ചോദ്യങ്ങളോടെ സജീവമാക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തര്‍ ഏറെയുണ്ട്്. മാധ്യമപ്രവര്‍ത്തനെന്ന നിലയിലുളള തന്റെ അനുഭവ ങ്ങളും അദ്ദേഹം പങ്കുവെച്ചു.
പ്രസ്കളബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷ നായിരുന്നു. സെക്രട്ടറി ഷാലുമാത്യു, ജേണലിസം സ്കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: