അങ്കാറ: സിറിയയിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നടപടി വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് അബ്ദുള്‍ ഗുള്‍ ആവശ്യപ്പെട്ടു. സിറിയയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായി വരികയാണെന്നും ഇപ്പോള്‍ അതിര്‍ത്തി ലാഘിച്ചുള്ള ആക്രമണങ്ങള്‍ക്ക് വരെ സിറിയന്‍ സൈന്യം മുതിരുന്നതായും ഗുള്‍ പറഞ്ഞു.
അയല്‍രാജ്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയെങ്കിലും ആവശ്യമായ നടപടികള്‍ക്കു അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും ഗുള്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ ടര്‍ക്കീഷ് സൈന്യവുമായി സര്‍ക്കാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും അവര്‍ നല്കുന്ന വിവരങ്ങള്‍ മേഖലയിലെ സമാധാനത്തിനു ഭീഷണി സൃഷ്ടിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നും ഉടന്‍ വ്യക്തമാക്കണമെന്നും സിറിയയില്‍ നിന്നുള്ള അതിക്രമങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ടര്‍ക്കീഷ് അതിര്‍ത്തി ഗ്രാമത്തില്‍ സിറിയ നടത്തിയ പീരങ്കി ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തുര്‍ക്കി സിറിയയ്ക്കെതിരെ പ്രത്യാക്രമണം നടത്തുകയും ചെയ്തു.ഇതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രക്തരൂഷിതമായ ഏറ്റുമുട്ടല്‍ എന്നനിലയിലേക്കു വളരുകയാണ്.
സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് വ്യാപകമായ തോതില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: