സ്റ്റോക്ഖോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജപ്പാന്‍കാരനായ ഷിന്യ യമനാകയും ബ്രിട്ടീഷുകാരനായ ജോണ്‍ ബി.ഗുര്ഡോണും പങ്കിട്ടു. മൂലകോശങ്ങളെക്കുറിച്ചുള്ള നിര്‍ണായക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം.
പാകതവന്ന കോശങ്ങളെ പുനഃക്രമീകരിച്ച് അപാക കോശങ്ങളാക്കി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. മനുഷ്യകോശങ്ങളെ പുനഃക്രമീകരിക്കുക വഴി രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും രോഗാവസ്ഥകള്‍ തിരിച്ചറിയാനും ചികിത്സക്കും പുതിയ മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയും ചെയ്തതായി നൊബേല്‍ സമിതി ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജിലെ ഗുര്‍ഡോണ്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകനാണ് ജോണ്‍ ഗുര്‍ഡോണ്‍. ജപ്പാനിലെ ക്യോട്ടോ സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് യമനാക. സ്റ്റോക്ഖോമില്‍ ഡിസംബര്‍ 10ന് നടക്കുന്ന ചടങ്ങില്‍ സമ്മാനവിതരണം ചെയ്യും. സാമ്പത്തിക പ്രതിസന്ധിമൂലം 10 ദശലക്ഷം സ്വീഡിഷ് ക്രോണറായിരുന്ന സമ്മാത്തുക എട്ട് ദശലക്ഷം ക്രോണറായി നൊബേല്‍ ഫൗണ്ടേഷന് വെട്ടിക്കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: