ജെറുസലേം: രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച ആളില്ലാ വിമാനം ഇസ്രായേല്‍ വ്യോമസേന വെടിവെച്ചിട്ടു. എന്നാല്‍ വിമാനം എവിടെനിന്ന് വന്നതാണെന്നോ അതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്നോ വ്യക്തമായിട്ടില്ലെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ക്യാപ്റ്റന്‍ റോണി കാപ്ലാന് പറഞ്ഞു.
മെഡിറ്ററേനിയന്‍ കടലില്‍ നിന്നാണ് വിമാനം രാജ്യത്ത് പ്രവേശിച്ചത് റഡാറുകളുടെ കണ്ണില്‍പ്പെട്ട് ഉടനെ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ എത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെസ്റ്റ് ബാങ്കിലെ സൈനിക കേന്ദ്രങ്ങളുടെ മുകളില്‍ വെച്ചാണ് വിമാനം വെടിവെച്ചിട്ടത്. രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന്റെ ഭാഗമായോ ഏതെങ്കിലും നഗരത്തില്‍ ഇടിച്ചിറക്കാനോ വേണ്ടി അയച്ചതായിരിക്കും വിമാനമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ അതിര്‍ത്തിയിലൂടെ ഇതിന് മുന്‍പും ഇത്തരത്തിലുള്ള ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ള ആയിരിക്കും ഇതിന് പിന്നിലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: