ലണ്ടന്‍: അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള മുസ്ലീം പുരോഹിതന് അബു ഹംസ അല്‍ മസ്റിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറി. നാടുകടത്തുന്നതിനെതിരെ അബു ഹംസ എട്ടു വര്‍ഷമായി നടത്തിയ നിയമയുദ്ധത്തില്‍ പരാജയപ്പെട്ടതോടെയാണ് ഈ കൈമാറ്റം.
അമേരിക്ക വാറണ്ട് പുറപ്പെടുവിച്ചതിനെത്തുര്ന്നാണ് പടിഞ്ഞാറന്‍ ലണ്ടനിലെ വീട്ടില്‍നിന്ന് 2004 മേയില്‍ അബു ഹംസയെ അറസ്റ്റു ചെയ്തത്. അബു ഹംസ, യു.എസ്.എമ ബന് ലാദനോടുള്ള ആരാധന പരസ്യമായി പ്രഖ്യാപിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക വാറണ്ട് പുറപ്പെടുവിച്ചത്. ഖലീദ് അല്‍ ഫവാസ്, ബാബര്‍ അഹമ്മദ്, അദേല്‍ അബ്ദുള്‍ ബാരി, സയിദ് തല്‍ഹ അഹ്സന് എന്നിവരുള്‍പ്പെട നാല് പേരുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇവര്‍ മൂവര്‍ ഉള്‍പ്പെടെയാണ് അമേരിക്കയിലേക്ക് നാടുകടത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ നടപടിയെ യുസ് സ്വാഗതം ചെയ്തതായി സ്റ്റേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
അല്‍ഖ്വയ്ദയെ പിന്തുണച്ചു, യെമനിലെ ഒരു തട്ടിക്കൊണ്ടുപോകലിനെ സഹായിച്ചു, അമേരിക്കയില്‍ ഭീകരക്യാമ്പ് തുറക്കാന്‍ ശ്രമിച്ചു, 1998 ല്‍ 11 പേരെ ബന്ദികളാക്കി. അഫ്ഗാനില്‍ ജിഹാദ് പ്രചരിപ്പിച്ചു. യുഎസില്‍ ഭീകരപരിശീലന കേന്ദ്രം ആരംഭിച്ചു തുടങ്ങിയ 11 കുറ്റങ്ങളാണ് യുഎസ് സര്‍ക്കാര്‍ അബു ഹംസയ്ക്കെതിരെ ചുമത്തിയത്. ഇസ്ലാമിക വിശ്വാസികളല്ലാത്തവര്‍ക്കെതിരെ ആക്രമണത്തിനു പ്രേരിപ്പിച്ചു, സപ്തംബര്‍ 11 ആക്രമണത്തെ ന്യായീകരിച്ചു തുടങ്ങിയ ആരോപണങ്ങളും ഈജിപ്തുകാരനായ ഈ 54 കാരന് നേരിടുന്നുണ്ട്. മധ്യ ലണ്ടനിലെ അതിസുരക്ഷാ ജയിലില്‍ നിന്നും ഒരു യുഎസ് എയര്ബേസിലെത്തിച്ച അബുഹംസയെ അവിടെ നിന്നും ഒരു വിമാനത്തിലാണ് യുഎസിലേക്ക് കൊണ്ടുപോയത്.
അഫ്ഗാനില്‍ സോവിയറ്റ് യൂണിയനെതിരെ നടത്തിയ പോരാട്ടത്തില്‍ അബു ഹംസയുടെ രണ്ട് കണ്ണുകളും രണ്ട് കൈകളും നഷ്ടപ്പെട്ടിരുന്നു. ലാദനോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ച ഹംസയുടെ അഞ്ച് മക്കളും ഭീകരവാദവുമായി ബന്ധപ്പെട്ട കേസ് നേരിടുകയാണ്.
അബു ഹംസയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തലച്ചോറിന്റെ സ്കാനിങ് നടത്തിയാല്‍ അത് വെളിപ്പെടുമെന്നും കാട്ടി അഭിഭാഷകന് നല്കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. അബു ഹംസയുടെ വിചാരണ വൈകാതിരിക്കുന്നതാവും ഉചിതമെന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധിച്ചത്. യുഎസില്‍ ഹംസയെ ചികിത്സിപ്പിക്കാമെന്നും ജഡ്ജസ് പറഞ്ഞു.
ഹംസയെ നാടുകടത്തുന്നതില്‍ പ്രതിഷേധിച്ച് ഒരുസംഘം ആളുകള്‍ കോടതിക്ക് പുറത്ത് ഒത്തുകൂടി. രാജ്യത്തെ ഏറ്റവും അപകടകാരിയായ ഒരാളെ നാടുകടത്തിയെന്ന നിലയിലാണ് ഹംസയെ ചിത്രീകരിക്കുന്നതെന്നും നിയമവിദഗ്ധരുടെ നടപടിയെ ഇവര്‍ അപലപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: