ലണ്ടന്‍: 1984 -ലെ ഓപ്പറേഷന് ബ്ലൂ സ്റ്റാറിന് നേതൃത്വം നല്കിയ റിട്ടയേര്‍ഡ് ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാറിനെ ലണ്ടനില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തതായി ബ്രട്ടീഷ് പോലീസ് വ്യക്തമാക്കി. എട്ടു പേരെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ബ്രാറിനെ വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് ലണ്ടനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ സഹായം ചെയ്തതിനാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്ക് ബ്രാര്‍ വധശ്രമത്തിലെ പങ്ക് എന്തെന്ന് പോലീസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവരെന്ന് മാത്രമാണ് ലണ്ടന്‍ പോലീസിന്റെ വിശദീകരണം.
സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: