ന്യൂദല്‍ഹി: റോബര്‍ട്ട് വധേരയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. വധേരയ്ക്കെതിരേ അരവിന്ദ് കെജ്രിവാള് ഉന്നയിച്ച അഴിമതി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഹസാരെ.
ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും ആരോപണം അടിസ്ഥാനരഹിതമാണെങ്കില്‍ എന്തിനാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് മടിക്കുന്നതെന്നും ഹസാരെ ചോദിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കെജ്രിവാളിനെതിരേ പിന്നീട് അപകീര്‍ത്തിക്കേസ് നല്‍കാമല്ലോയെന്നും ഹസാരെ പറഞ്ഞു.
കോണ്‍ഗ്രസിലെ പല നേതാക്കളും നിലപാട് മാറ്റുന്നവരും കള്ളം പറയുന്നവരുമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. അതേസമയം ആരോപണത്തോട് വധേര ഇതുവരെ പ്രതികരിച്ചിട്ടില്ല. നിസാര വിലയക്ക് ഭൂമിയും ഫ്ലാറ്റുകളും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫില്‍ നിന്നും വധേര കൈക്കലാക്കി, ഡി.എല്‍.എഫിന് സര്‍ക്കാര്‍ ഭൂമി വ്യാപകമായി നല്കി, ഉപാധികളില്ലാതെ വധേരയ്ക്ക് 65 കോടി രൂപ വായ്പ നല്കി തുടങ്ങി നിരവധി ആരോപണങ്ങളാണ് വധേരയ്ക്കെതിരെ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: