അസ്താര: വിവിധ രാജ്യങ്ങളില്‍ അമേരിക്കക്കെതിരെ ആക്രമണത്തിന് വഴിതെളിച്ച ഇസ്ലാംവിരുദ്ധ സിനിമ കസാഖിസ്ഥാനിലും നിരോധിച്ചു.: കസാഖിസ്ഥാന്‍ കോടതിയാണ് ‘ഇന്നസെന്‍സ് ഓഫ് മുസ്ലീം’ എന്ന സിനിമയുടെ പ്രദര്‍ശനവും വിതരണവും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിനെതിരെ കഴിഞ്ഞമാസം 21 ന് തന്നെ കസാഖിസ്ഥാനിലെ പ്രോസിക്യൂട്ടര്‍മാര്‍ നിയമനടപടിയുമായി മുന്നോട്ടുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്ന് വിധിയില്‍ പറയുന്നു.
കോടതിയുടെ ഉത്തരവ് മൊബെയില്‍ നെറ്റ്വര്‍ക്ക് ദാതാക്കള്‍ക്കും ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇസ്ലാംവിരുദ്ധ സിനിമയുടെ 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതോടെ ലിബിയയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ യുഎസ് സ്ഥാനപതിയും മറ്റ് മൂന്ന് യുഎസ് എംബസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ അറബ് രാജ്യങ്ങളില്‍ യുഎസ് വിരുദ്ധ വികാരം രൂക്ഷമായിരുന്നു. പാക്കിസ്ഥാന് ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഈ സിനിമയുടെ പേരില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: