ന്യൂദല്‍ഹി: വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പെയിലറ്റില്ലാത്ത പോര് വിമാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. അടുത്തവര്‍ഷം ഇസ്രയേലില്നിന്നുമാണ് ഹരോപ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങുക. ഹരോപ് വിമാനങ്ങള്‍ക്ക് ശത്രുക്കളുടെ മിസെയിലുകള്‍, റഡാര്‍ സ്റ്റേഷനുകള്‍ എന്നിവ ആക്രമിക്കാന്‍ ശേഷിയുണ്ടാകുമെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി. മിസെയില്‍ ആക്രമണത്തെ തടുക്കാന്‍ ഇത്തരം വിമാനങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തിലുള്ള ഹരോപ് വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക പാക്കിസ്ഥാനില്‍ മിസെയില്‍ ആക്രമണങ്ങള്‍ നടത്താറുണ്ടെന്നും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇസ്രയേല്‍ വിമാന നിര്‍മാണ കമ്പനിയായ യുസിഎവിയാണ് വിമാനം നിര്‍മിച്ചു നല്‍കുന്നത്. 500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 23 കിലോ ഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 2.5 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണുള്ളത്. ആറുമണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. എന്നാല്‍ ഒരു തവണ മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ഇതിനുശേഷം ഇവ സ്വയം നശിക്കും. യുഎസിന്റെ പക്കലുള്ള പ്രിഡേറ്റര്‍ എന്ന പെയിലറ്റില്ലാത്ത പോര് വിമാനം ദൗത്യത്തിന് ശേഷം തിരികെ താവളത്തില്‍ എത്തുന്നതുപോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും എന്നാല്‍ ഹരോപ്പ വിമാനങ്ങള്‍ സ്വയം നശിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ഹരോപ്പയുടെ ഉപയോഗം ചെലവേറിയതാണെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: