കൊച്ചി: സാധാരണക്കാരനെ ബാധിക്കുന്ന സേവന നികുതി നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്ന് ആള്‍ കേരള സര്‍വീസ് ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടെലിഫോണ്‍, മൊബെയില്‍ ഫോണ്‍ തുടങ്ങിയവ ഇപ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരനും ഉപയോഗിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിംഗിന് ഏര്‍പ്പെടുത്തിയിട്ടുള്ള സേവന നികുതി പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 1994 ല്‍ 100 കോടി രൂപയായിരുന്ന സേവന നികുതി പിരിവ് ഇപ്പോള്‍ ഒരുലക്ഷംകോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്. സേവന നികുതി പിരിക്കുന്ന ഇനങ്ങള്‍ പുനഃപരിശോധിക്കണം. സര്‍വീസ് ട്രിബ്യൂണലിന്റെ ഒരു ബെഞ്ച് കൊച്ചിയില്‍ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ.മാത്യു പോളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വി.ഉണ്ണികൃഷ്ണന്‍, റിട്ട.അഡീഷണല്‍ കമ്മീഷണര്‍ എം.കെ.ഗോപിനാഥ്, റിട്ട.സൂപ്രണ്ട് പി.ഇ.ഭാസ്ക്കരന്‍, സെന്‍ട്രല്‍ എക്സൈസ് ഉപദേശക സമിതി അംഗം ടി.വിനയകുമാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ടി.ആര്‍.രാമന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: