ന്യൂദല്‍ഹി: ഇന്ത്യയില്‍ 22.4 കോടി ജനങ്ങള്‍ക്കും വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി ഇന്‍ഡക്സ് (ജിഎഫ്എസ്ഐ) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ജനസംഖ്യയിലെ 68.7 ശതമാനം ആളുകളും ആഗോളദാരിദ്ര്യ രേഖയ്ക്ക് കീഴിലാണ്. ലോകത്തെ 105 രാജ്യങ്ങളിലായി നടത്തിയ പഠനത്തിനൊടുവിലാണ് ഈ റിപ്പോര്‍ട്ട്. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഭക്ഷ്യക്ഷാമം വളരെ രൂക്ഷമാണ്. ഒരു മനുഷ്യന് പ്രതിദിനം ആവശ്യമായ ശരാശരി കലോറി ഊര്‍ജ്ജം രാജ്യത്തെ 19 ശതമാനം ആളുകള്‍ക്കും ലഭ്യമാകുന്നില്ല.
രാജ്യത്തെ ഒരാള്‍ക്ക് പ്രതിദിനം ലഭ്യമാകേണ്ട കലോറി ഊര്‍ജ്ജം 2,353 കെസിഎഎല്‍ ആണ്. എന്നാല്‍ ഇന്ത്യയിലെ 19 ശതമാനം ആളുകള്‍ക്കും ലഭ്യമാകുന്നത് വെറും 240 കെസിഎഎല്‍ ഊര്‍ജ്ജമാണ്. രാജ്യത്തെ ഗാര്‍ഹിക ചെലവിന്റെ 49.5 ശതമാനം ഭക്ഷ്യാവശ്യത്തിനായാണ് ചെലവഴിക്കുന്നത്. തെക്കന്‍ ഏഷ്യയില്‍ ഇത് 52.3 ശതമാനമാണ് വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ ഇത് 20 ശതമാനമാണ്. ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ലഭ്യത, ചെലവ്, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ ജിഎഫ്എസ്ഐ തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: