ബീജിംഗ്: ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 18 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചൈനയിലെ യിലാങ്ങിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സ്കൂളിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് അധികൃതര്‍.
സംഭവത്തില്‍ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍നിന്നും വിട്ടയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കാമെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: