ന്യൂദല്‍ഹി: ഓപ്പറേഷന് ബ്ലൂസ്റ്റാറിന് നേതൃത്വം നല്കിയ ലഫ്റ്റനന്റ് ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാറിന്റെ സുരക്ഷാ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടു. ഭീകരസംഘടനകളില്‍ നിന്ന് ബ്രാറിനൊപ്പം ഭീഷണി നേരിടുന്ന മറ്റുള്ളവരുടെ സുരക്ഷ അവലോകനം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ബ്രാറിന്റെ ബ്രിട്ടന് സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയമോ ബ്രാറോ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ യാത്രയെക്കുറിച്ച് പ്രതിരോധമന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പെരുമാറ്റച്ചട്ടമനുസരിച്ച് ബ്രാര്‍ തന്റെ വിദേശയാത്രകള്‍ പ്രതിരോധമന്ത്രാലയത്തെ അറിയിക്കാറുണ്ട്. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ബ്രിട്ടനിലെ സുരക്ഷാജീവനക്കാരെ അറിയിച്ചിരുന്നോ എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിഖ് ഭീകരസംഘടനകളുടെ നോട്ടപ്പുള്ളിയായ വ്യക്തിയെന്ന നിലയില്‍ ബ്രാറിന് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1984 ല്‍ സുവര്ണക്ഷേത്രത്തിലൊളിച്ച തീവ്രവാദികളെ പിടികൂടാന്‍ നടത്തിയ സൈനികനീക്കത്തിലൂടെയാണ് ബ്രാര്‍ ഭീകരരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ മൂന്നംഗസംഘം ആക്രമിച്ചത്. പരിക്കേറ്റ ബ്രാറിനെ ബിട്ടനില്‍ അടിയന്തരശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: