കരാക്കസ് : അടുത്ത മാസം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമയെ പിന്തുണച്ച് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. യുഎസ് പൗരനായിരുന്നെങ്കില്‍ നവംബര്‍ 6ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമക്ക് വോട്ട് ചെയ്യുമായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷാവേസ് തുറഞ്ഞു പറഞ്ഞു.
ഒബാമ വെനസ്വേലക്കാരനാണെങ്കില് അദ്ദേഹത്തിന്റെ വോട്ട് തനിക്കായിരിക്കുമെന്നും ഷാവേസ് പറഞ്ഞു. യുഎസിന്റെ താല്പര്യങ്ങള്ക്ക് വെനസ്വേല ഭീഷണിയല്ലെന്ന് ഒബാമ അടുത്തിടെ പരാമര്‍ശം നടത്തിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് ഷാവേസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഒബാമയുടെ എതിരാളി മിറ്റ് റോമ്നിയുടെ വലതുപക്ഷ നിലപാടുകളെ അനുകൂലിക്കുന്നില്ല. ഇരു രാജ്യങ്ങള്‍ക്കും നയതന്ത്ര രംഗങ്ങളില്‍ പുതിയ യുഗം കുറിക്കാനാകുമെന്നും ഷാവേസ് വ്യക്തമാക്കി. ഒബാമയെ മാന്യനെന്ന്് വിശേഷിപ്പിക്കാനും ഷാവേസ് മറന്നില്ല. മീറ്റ് റോംനിയെ രൂക്ഷമായി വിമര്‍ശിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കടുത്ത അവിവേകമാണെന്നും ഷാവേസ് അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ ഏഴിനാണ് വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രതിപക്ഷ ഡെമോക്രാറ്റിക് യൂണിറ്റി സംഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഹെന്റിക് കാപ്രില്‍സ് ആണ് ഷാവേസിന്റെ എതിരാളി. നേതാക്കള്‍ പരസ്പ്പര സൗഹൃദ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അമേരിക്കയും വെനസ്വേലയും തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നല്ല ബന്ധത്തിലല്ലായിരുന്നു. 2010ല്‍ ഇരു രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ചിരുന്നു. 1999ല്‍ ആദ്യം അധികാരത്തിലെത്തിയ ഷാവേസ് അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.അമേരിക്കക്ക് ഏറ്റവും അടുത്ത വ്യാപാര ബന്ധമുള്ള ലാറ്റിന്‍അമേരിക്കന്‍ രാജ്യമാണ് വെനുസ്വേല. പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണയാണ്അമേരിക്ക വെനസ്വേലയില്‍ നിന്ന് വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: