ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ദല്‍ഹിയില്‍ ഡിഫന്‍സ് അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ ആന്റണി തയ്യാറായില്ല. പ്രശ്നം പരിഹരിക്കുന്നതിന് ന്യൂദല്‍ഹിയിലും ബീജിങ്ങിലുമായി ഇരു രാഷ്ട്രങ്ങളിലേയും നേതാക്കള്‍ തമ്മില്‍ 15 തവണ ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രശ്നം പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇത് പരിഹരിക്കുക തന്നെചെയ്യുമെന്ന് തനിക്ക് വിശ്വാസമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈനാ യുദ്ധം പോലൊന്ന് ഇനി ആവര്‍ത്തിക്കില്ലെന്നും ആന്റണി പറഞ്ഞു. വിമുക്ത ഭടന്മാരുടെ പെന്ഷന് പരിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈനികര്‍ക്കിടയില്‍ പെന്‍ഡ്രൈവ് ഉപയോഗിക്കുന്നതിനെ ഗൗരവമായി കാണുന്നു.
രഹസ്യങ്ങള്‍ ചോരുന്ന വിവരം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ എല്‍ ടി ടി ഇ ക്യാമ്പുകള്‍ ശക്തമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇവരെ സേന നിരീക്ഷിച്ചുവരികയാണെന്നും മറുപടി പറഞ്ഞു. ടട്ര ട്രക്ക് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: