ന്യൂദല്‍ഹി: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ അഞ്ച് കോടി രൂപ കവര്‍ന്ന കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്നുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി ദീപക് ശര്മ്മയുള്പ്പെടെയുള്ളവര് ദക്ഷിണ ദല്‍ഹിയിലാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 2.85 കോടി രൂപയും ആയുധങ്ങളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ദീപക് ശര്‍മ്മയെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലുള്ള അക്രമി സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ദല്‍ഹിയെ ഞെട്ടിച്ച സംഭവം നടന്നത്. ഡിഫന്റ്സ് പ്രദേശത്തെ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ വാനിലെത്തിയവരാണ് കവര്‍ച്ചക്കിരയായത്. വാനിലെ സുരക്ഷാ ഉദ്യോഗസ്ഥനായ മുന്ന സിംഗിനെ വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഡ്രൈവറെ പുറത്തേക്ക് തള്ളിയിട്ടാണ് പണം കവര്‍ന്നത്. മുന്ന സിംഗ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: