കോട്ടയം: കടുത്ത വരള്‍ച്ചയ്ക്കും ജലദൗര്‍ലഭ്യത്തിനും സാധ്യയുള്ള സാഹചര്യത്തില്‍ കുടിവെള്ളം അനാവശ്യമായി നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആന്റണി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പലസ്ഥലങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കുന്നതിന് ഫീല്‍ഡ് സ്റ്റാഫും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും ജാഗ്രത പുലര്‍ത്തണം. വൈദ്യുതിയുടെ ഉപയോഗത്തിലും ഏറെ കരുതല്‍ ആവശ്യമാണ്-കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ തട്ടുകടകളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ഗാര്‍ഹിക സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗം തടയണമെന്നും കഴിഞ്ഞ ജില്ലാ വികസനസമിതിയോഗത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിനിധി മോഹന്‍ കെ. നായര്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ തട്ടുകടകളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ 118 സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തുകയും 18 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും അഞ്ചു കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.
ഇതുവരെ നടത്തിയ പരിശോധനകളില്‍ മിക്ക ഹോട്ടലുകളിലും വാണിജ്യ പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നതതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അിറയിച്ചു. ഗാര്‍ഹിക പാചകവാതകം ഉപയോഗിക്കുന്ന ഹോട്ടലുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിലിണ്ടറുകള്‍ കണ്ടുകെട്ടുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈയില്‍ കാഞ്ഞിരപ്പളളി താലൂക്കില്‍ നിന്ന് നാല് സിലിണ്ടറുകളും ഓഗസ്റ്റില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ നിന്ന് മൂന്നു സിലിണ്ടറുകളും പിടിച്ചെടുത്തു. ക്രമക്കേടുകള്‍ നടത്തിയ ഹോട്ടലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരുന്നു.
നഗരസഭകളുടെ തെരുവുവിളക്കുകളുടെ പരിപാലനം സുതാര്യമായാണ് നടപ്പാക്കിവരുന്നതെന്നും സി.എല്‍.ആര് വ്യവസ്ഥയില്‍ ജോലിക്കാരെ നിയമിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നുണ്ടെന്നും നഗരസഭാ സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കളക്ട്രേറ്റ്, കോടിമത ഭാഗങ്ങളില്‍ തെളിയാതിരുന്ന ടൂബ്സെറ്റ്, സോഡിയം പേപ്പര്‍ ലാമ്പ് എന്നിവ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവ നന്നാക്കി വരുകയാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
പൂവന്തുരുത്ത് സബ്സ്റ്റേഷന് പരിധിയിലുള്ള കടുവാക്കുളം മുസ്ലിം പള്ളിക്ക് എതിര്‍വശമുള്ള പുരയിടത്തില്‍ 220 കെ.വി വൈദ്യുതി ടവറിനു കീഴിലുള്ള മണ്ണ് സ്ഥലമുടമ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് സംബന്ധിച്ച പരാതി കഴിഞ്ഞ യോഗത്തില്‍ സമിതിയുടെ മുമ്പാകെ വന്നിരുന്നു. അനന്തരനടപടികള്‍ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ സ്ഥലമുടമയ്ക്ക് നിരോധന ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കോട്ടയം ആര്.ഡി.ഒ അറിയിച്ചു.
വൈദ്യുതി കുടിശ്ശികയുള്ള കണക്ഷനുകളില്‍ വിച്ഛേദിക്കുന്നതിനാല്‍ പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പമ്പു ചെയ്ത് കളയാനാകുന്നില്ലെന്നും ഇതുമൂലം കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കഴിഞ്ഞ യോഗത്തില്‍ അറിയിച്ചിരുന്നു. താല്‍ക്കാലികമായി കണക്ഷനുകള്‍ വിച്ഛേദിക്കാതിരിക്കുന്നതിനും ധനസഹായത്തിനുമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനായി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വ്യക്തമാക്കി.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്ടെസ് പി. മാത്യു, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിനിധി മോഹന്‍ കെ. നായര്‍, കെടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച്. ഹനീഫ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: