കോട്ടയം: നഗരസഭാ കൗണ്‍സില്‍ കലഹിച്ചു പിരിഞ്ഞു. അജണ്ട ചര്ച്ചയ്ക്കെടുക്കാനാകാതെയാണ് യോഗം പിരിഞ്ഞത്. കുടിവെളള പദ്ധതിയ്ക്ക് പ്ലാന്‍ ഫണ്ട് അനുവദിച്ചതിനെ കുറിച്ചുളള പ്രതിപക്ഷത്തിന്റെ ചോദ്യമാണ് നഗരസഭായോഗത്തെ ബഹളത്തിലാക്കിയത്. ബഹളം കടുത്തതോടെ പ്രതിപക്ഷാഗംങ്ങള്‍ നടുത്തള ത്തിലിറങ്ങിയതോടെ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു.
പുതിയ പൈപ്പു ലൈന്‍ സ്ഥാപിക്കുന്നതിനായി ഓരോ വാര്‍ഡിനും അനുവദിച്ച തുകയില്‍ ഭരണപക്ഷത്തെ ചിലര്‍ക്ക് കൂടുതല്‍ അനുവദിച്ചതാണ് ബഹളത്തിലേയ്ക്ക് നയിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ക്കും തുകയില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് ഭരണപക്ഷം വാദിച്ചതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇറങ്ങിയത്. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടിയതായി കാണിക്കുന്ന തീയതി തെറ്റാണ്. പറയുന്ന ദിവസം യോഗം നടന്നിട്ടില്ലെന്നും പുതിയ ലിസ്റ്റ് വ്യാജമാണെന്നും പ്രതിപക്ഷം ആരോപിച്ചു. 18 ലക്ഷം രൂപയുടെ പദ്ധതിയാണ് അംഗങ്ങളെ അറിയിച്ചി രുന്നത്. ഫണ്ട് കുറവായതിനാല്‍ വാര്‍ഡുകള്‍ക്ക് 5000 രൂപയില്‍ താഴെ രൂപയുടെ എസ്റ്റിമേറ്റ് നല്കിയാല് മതിയെന്നുമാണ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ ലിസ്റ്റില്‍ ചിലര്‍ക്ക് ലക്ഷങ്ങളാണ് അനുവദിച്ചിരിക്കുന്നത്.
വൈദ്യുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് തുക അനുവദിച്ചവര്‍ക്കാണ് കുടിവെളള പദ്ധതിയില്‍ തുക കുറച്ചതെന്ന അദ്ധ്യക്ഷന്റെ മറുപടിയിലും ചില അംഗങ്ങള്‍ അമര്‍ഷം പ്രകടിപ്പിച്ചു. ഈ പദ്ധതിയ്ക്ക് തുക അനുവദിച്ചതില്‍ പാളിച്ചയുണ്ടായി. അടുത്ത പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാമെന്നും ചെയര്മാന് സണ്ണി കല്ലൂര്‍ അറിയിച്ചു. നഗരസഭാ അധ്യക്ഷന്റെ കാലാവധി കഴിയാറായതാണ്. അതിനാല്‍ തീരുമാനം മിനിറ്റ്സില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത പ്ലാന്‍ ഫണ്ടിനെ കുറിച്ച് ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെ യോഗം വീണ്ടും ചൂടു പിടിച്ചു.പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. കുമാരനല്ലൂര്‍ ഭാഗത്ത് കുടിവെളള പ്രശ്നം രൂക്ഷമാണ്. ഇത് പരിഹരിക്കാനുളള നടപടി വേണമെന്നായി ഈ മേഖലയിലെ കൗണ്‍സിലര്‍മാര്‍.
പി. ബി. മോഹന്‍ കുമാര്‍, ടി. ജി. പ്രസന്നന്, ഷീജാ അനില്‍, ദേവസ്യാച്ചന് ആറ്റുപറം, സജീഷ് പി തമ്പി, പി. ആര്. ശ്രീകല, വി. ജി. ഉഷകമാരി, അബ്രഹാം പുന്നന്‍, സിന്ധു അനില്‍, ഉഷാ സുരേഷ്, വി. കെ. അനില്‍ കുമാര്‍, ആര്. കെ. കര്‍ത്ത, എം. എ. ഷാജി, മായക്കുട്ടി ജോണ്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്, ഷൈനി ഫിലിപ്പ്, ടി. ഗോപകുമാര്‍, രാജം.ജി.നായര്‍, ജിഷാ ഡെന്നി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: