കോട്ടയം: ആര്‍എസ്എസ് സര്‍സംഘചാലക് കെ.എസ് സുദര്‍ശന്‍ജിയുടെ അനുസ്മരണ പരിപാടി ബാല്യകാല സുഹൃത്തുക്കളുടെ സംഗമവേദിയായി മാറി. സുപ്രീംകോടതി ന്യായാധിപനും പ്രമുഖ നിയമപണ്ഡിതനുമായ ജസ്റ്റിസ് കെ.റ്റി.തോമസും അദ്ധ്യാപകനും ദേശീയവാദിയുമായ ഒ.എം.മാത്യുവും തമ്മിലുള്ള ആദ്യ വേദിപങ്കിടലിനും സുദര്‍ശന്‍ജിയുടെ അനുസ്മരണ പരിപാടി വേദിയായി. നാലാം ക്ലാസുവരെ ഒരേബെഞ്ചിലിരുന്ന് പഠിച്ചതിന്റെ ഓര്‍മ്മകള്‍ ജസ്റ്റിസ് കെ.റ്റി.തോമസ് പങ്കുവെച്ചപ്പോള്‍ നഴ്സറി മുതല്‍ നാലുവരെയുള്ള അഞ്ചുവര്‍ഷങ്ങള്‍ സഹപാഠികളായിരുന്ന കഥകളാണ് ഒ.എം.മാത്യുവിനു പറയാനുണ്ടായിരുന്നത്. 1947ല്‍ കോട്ടയത്തു സ്വാന്ത്ര്യദിനപതാക ഉയര്‍ത്തിയ കുഞ്ഞുമോന് എന്നു വിളിച്ചിരുന്ന കെ.റ്റി.തോമസിന്റെ വികൃതിയും ഒ.എം.മാത്യു പങ്കുവെച്ചു. മൈതാനത്തിനു സമീപത്തു താമസിച്ചിരുന്ന പത്തുവയസ്സുകാരന് ആരും കാണാതെ സ്തംഭത്തില്‍ ഉയര്‍ത്താനായി തയ്യാറാക്കിവച്ചിരുന്ന പതാക ഉയര്‍ത്തിയതും പിന്നീട് പരിഭ്രമിച്ചു ഓടിക്കളഞ്ഞതും ഒ.എം.മാത്യു ഓര്‍ത്തെടുത്തു. വ്യക്തിപരമായ നഷ്ടമായിരുന്നു കെ.എസ്.സുദര്‍ശന്‍ജിയുടെ ദേഹവിയോഗമെന്ന് ഇരുവരും അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: