ആലുവ: രണ്ടാനച്ഛന് ചവിട്ടികൊല്ലാന്‍ ശ്രമിച്ച പിഞ്ചുബാലനെ ജനസേവ പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ചാലക്കുടി കുന്നപ്പിള്ളി വെട്ടിക്കാട്ട് വീട്ടില്‍ രാധയുടെ ആദ്യവിവാഹത്തിലെ നാലാമത്തെ കുട്ടിയായ മൂന്ന് വയസ്സുകാരന് റാംജിറാമിനാണ് രണ്ടാനച്ഛനായ ജ്യോതിഷിന്റെ ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നത്. ആദ്യഭര്‍ത്താവായ മേലൂര്‍ സ്വദേശിയായ പേങ്ങാടത്ത് വീട്ടില്‍ ഗോവിന്ദന് നാലുവര്‍ഷം മുമ്പ് രാധയെ ഉപേക്ഷിച്ചുപോയി. ഈ വിവാഹത്തില്‍ നാല് കുട്ടികളാണുള്ളത്. ഇവരില്‍ മൂത്തവരായ റീഷ്മ, റീമ, പ്രജിത്ത് എന്നിവര്‍ ഗോവിന്ദന്റെ കൂടെയും ഇളയകുട്ടിയായ റാംജിറാം രാധയുടെ കൂടെയുമാണ് കഴിയുന്നത്. ഒരു വര്‍ഷം മുമ്പ് മാള സ്വദേശിയായ പനിയൂരത്തി വീട്ടില്‍ ജ്യോതിഷ് രാധയെ രണ്ടാം വിവാഹം കഴിച്ചു. രാധ ദിവസേന ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. മദ്യപാനിയായ രണ്ടാംഭര്‍ത്താവ് ജ്യോതിഷ് കഴിഞ്ഞ ദിവസം രാധ ജോലിക്ക് പോയസമയത്ത് റാംജിറാമിനെ ചവിട്ടിക്കൊല്ലുവാന് ശ്രമിച്ചെന്ന് രാധ പറയുന്നു. അവശനിലയില്‍ കണ്ട കുട്ടിയോട് രാധ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം മനസ്സിലായത്. കലശലായ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പല ആസുപത്രികളും അഡ്മിറ്റ് ചെയ്യുവാന്‍ തയ്യാറായില്ല. ഒടുവില്‍ രാധ രാത്രി 10 മണിയോടുകൂടി കുട്ടിയേയും കൊണ്ട് ആലുവ ജനസേവ ശിശുഭവനിലെത്തുകയായിരുന്നു. ജനസേവ ചെയര്മാന് ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ ജനസേവ പ്രവര്‍ത്തകര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുകയും കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം അവിടെനിന്നും കുട്ടിയെ രാത്രി 12 മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.നന്ദകുമാറിന്റെ ചികിത്സയിലാണ് ഇപ്പോള്‍ റാംജിറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: