പ്രയ്യന്നൂറ്: മതവിശ്വാസത്തെ ചൂഷണം ചെയ്തും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ചുമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നതും ശക്തിപ്പെട്ടതുമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രത്തിണ്റ്റെ മുപ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പയ്യന്നൂരില്‍ സംഘടിപ്പിച്ച വിചാര ഗംഗ സാംസ്കാരിക പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം വര്‍ഗ്ഗീയത+ ഭീകരത= കമ്മ്യൂണിസം എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ രൂപീകരണം, തലശ്ശേരി കലാപം തുടങ്ങിയവ കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗീയ പ്രീണന നയത്തിണ്റ്റെയും വര്‍ഗ്ഗീയ കലാപശ്രമത്തിണ്റ്റെയും ഭാഗമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രത്തിണ്റ്റെ ബീജം തന്നെ ഫാസിസ്റ്റ് രീതിയിലുള്ളതാണ്. ഇന്ന് എവിടെയെങ്കിലും ഫാസിസം നിലനില്ക്കുന്നു എങ്കില്‍ അത് കമ്മ്യൂണിസത്തിലാണ്. ജനാധിപത്യ സംരക്ഷകര്‍ ഞങ്ങളാണെന്ന് പറയുന്നവരാണ് മലപ്പട്ടം മോഡല്‍ തീര്‍ത്തതെന്ന് നാം മറന്നുകൂട. രാഷ്ട്രീയ സര്വ്വാധിപത്യത്തിന് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത് അത് ഫാസിസ്റ്റ് രീതിയില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എസ്.സജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കേളോത്ത് സ്വാഗതവും ടി.കെ.ഈശ്വരന് നന്ദിയും പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം ൫.൩൦ ന് കൊളത്തൂറ്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഭാരതീയത ലോകത്തിണ്റ്റെ വഴികാട്ടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: