കോട്ടയം: വടവാതൂര്‍ ഡംപിങ് യാര്‍ഡ് പ്രശ്നത്തില്‍ കോട്ടയം മിനിസിപ്പല്‍ ഭരണാധികാരികളും വിജയപുരം പഞ്ചായത്ത് ഭരണസമിതിയും ഒത്തുകളിക്കുകയാണെന്നും ഇക്കാരണത്താല്‍ പ്രശ്നം പരിഹരിക്കുന്നതില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും യുവമോര്‍ച്ച കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു.
കോട്ടയം നഗരത്തിലെ മാലിന്യ സംസ്കരണപ്രശ്നം പരിഹരിച്ചുവെന്നവകാശപ്പെടുമ്പോഴും സമീപപ്രദേശങ്ങളിലും നഗരത്തിലേയും ജനങ്ങള്‍ മാലിന്യ സംസ്കരണത്തിന് ശ്വാശ്വത പരിഹാരം കണാതെ വീര്‍പ്പുമുട്ടുകയാണ്. വടവാതൂര്‍ ഡംപിങ്യാര്‍ഡ് നിവാസികളെ ഇനിയും മാലിന്യകയത്തിലേക്ക് തള്ളി വിടുകയാണ് കോട്ടയം നഗരസഭ ചെയ്യുന്നത്. നഗരത്തിലെ ഓടകള്‍ ആഴംകൂട്ടി പുതുക്കിപണിയുമ്പോള്‍ ഓടകളിലെ ദുര്‍ഗന്ധംവമിക്കുന്ന മാലിന്യങ്ങള്‍ മീനച്ചിലാറിന്റേയും മീനന്തറയാറിന്റെയും കൊടുരാറിന്റെയും മരണമണി മുഴക്കുകയാണ് ചെയ്യുന്നതെന്ന സത്യം ഭരണാധികാരികള്‍ തിരിച്ചറിയണം. വടവാതൂര്‍ ഡംപിങ്യാര്ഡില്നിന്നും ഒലിച്ചിറങ്ങുന്ന മാലിന്യങ്ങള്‍ ചെന്ന് പതിക്കുന്നതും ഈ ആറുകളിലേക്ക്തന്നെ. സമീപപ്രദേശത്തെ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒരു മുന്‍കരുതലും സ്വീകരിക്കുന്നില്ല. കോട്ടയം നിയോജകമണ്ഡലത്തിലെ മാലിന്യസംസ്കാരത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഇന്ന് രാവിലെ നഗരസഭാ കവാടത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: