തൃക്കരിപ്പൂറ്‍: പേക്കടത്തെ ബിജെപി ഓഫീസായ മാരാര്‍ജി സ്മൃതി മന്ദിരം തീവച്ചു നശിപ്പിക്കാന്‍ ശ്രമം. ഓഫീസിന് മുന്നിലെ വാതില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.ഇത് ഭാഗികമായി കത്തിനശിച്ചു. റോഡരികിലുണ്ടായിരുന്ന ബിജെപിയുടെ കൊടി പിഴുതെടുത്ത് ഇതിനുമുന്നില്‍ ഇട്ടാണ് കത്തിച്ചത്. ഇന്നലെ രാവിലെ ആറരയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിലെത്തിയപ്പോഴാണ് ഓഫീസിന് തീവച്ചതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.നീലേശ്വരം സിഐ സി.കെ സുനില്‍ കുമാര്‍, ചന്തേര എസ്ഐ എം.പി വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വാന്‍ പോലീസ് സംഘം സ്ഥലത്തെത്തി. രാവിലെ പത്തോടെ കാസര്‍ഗോഡ് നിന്നും പോലീസ് നായയും വിരലടയാള വിദഗ്ദരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം സിഐ സി.കെ.സുനില്‍ കുമാര്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തൃക്കരിപ്പൂറ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് പി.വി പത്മജയുടെ ഭര്‍ത്താവ്് കെ.വി രാജനെ (35)യാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളെ പിന്നീട് പോലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം പേക്കടം കുറുവാപ്പള്ളിയറയ്ക്ക് സമീപം അങ്കണവാടിയില്‍ ആധാര്‍ ഫോട്ടോ എടുക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റും വാര്‍ഡ് മെമ്പറുമായ പി.വി പത്മജ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുത്തത് ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിണ്റ്റെ തുടര്‍ച്ചയാകാം ഓഫീസ് തീവെയ്പ്പിന് കാരണമായതെന്ന് കരുതുന്നു. ഓഫീസ് കത്തിനശിച്ച വിവരം രാജന് പലരെയും വിളിച്ചുപറഞ്ഞതാണ് ഇയാളെ സംശയിക്കാന്‍ കാരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ സംഭവസ്ഥലത്തെത്തിയ രാജണ്റ്റെ കൈത്തണ്ടയില്‍ പൊള്ളിലേറ്റ പാട് ഉണ്ടായതും സംശയത്തിന് ആക്കം കൂട്ടി. പോലീസ് നായ കത്തിയ ഭാഗങ്ങള്‍ മണപ്പിച്ചശേഷം ഓടി കാളീശ്വരം ക്ഷേത്രത്തിനു സമീപത്തെ രാജണ്റ്റെ വീടിനടുത്ത് വരെ എത്തിയിരുന്നു. മാരാര്‍ജി മന്ദിരം തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രതികള്‍ എത്ര ഉന്നതരായാലും ഉടന്‍ പിടികൂടണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി തൃക്കരിപ്പൂറ്‍ മണ്ഡലം പ്രസിഡണ്റ്റ് ടി.രാധാകൃഷ്ണന്, സെക്രട്ടറി ചന്ദ്രന് മടക്കര, കെ.കുഞ്ഞിരാമന്, ടി.കുഞ്ഞിരാമന്, മനോഹരന് കൂവാരത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പേക്കടത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് ടി.ഗംഗാധരന്, കെ.അശോകന്, കെ.ശശികുമാര്‍, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: