ഗാങ്ടോക്ക്: സിക്കിമില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നോര്‍ത്ത് സിക്കിമില്‍ 24 പേര് മരിച്ചു. മംഗന്‍, ചങ്താങ് എന്നിവിടങ്ങളില്‍ മുപ്പതോളം പേരെ കാണാതായി. വടക്കന്‍ സിക്കിം ദേശീയപാതയുടെ സമീപ പ്രദേശം 30 കിലോമീറ്ററോളം തകര്‍ന്നു. വെള്ളിയാഴ്ച രാത്രിയില്‍ ആരംഭിച്ച കനത്ത മഴ ശമിച്ചിട്ടില്ല.
മരിച്ചവരില്‍ 15 പോലീസുകാരും തീസ്റ്റ-ഊര്‍ജ ഹൈഡല്‍ പ്രൊജക്റ്റിലെ രണ്ടു തൊഴിലാളികളും ഉള്‍പ്പെടുന്നു. ലാച്ചന്‍, ലാചുങ്, ഡിക്ചു, സിങ്താം, രങ്പോ എന്നീ നദീ തീരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഗാങ്ടോക്ക് ജില്ലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളായ ലാച്ചന്‍, ലാചുങ്, യുംതങ് എന്നിവയെയും ബന്ധിപ്പിക്കുന്ന രണ്ടു വലിയ പാലങ്ങള്‍ തകര്‍ന്നു. നിരവധി സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. മഴക്കാലത്തു വിനോദ സഞ്ചാരികള്‍ യാത്രാനുമതി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
2011 സെപ്റ്റംബറില്‍ സിക്കിമിലുണ്ടായ ഭൂകമ്പത്തില്‍ 70 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: