മോസ്കോ: രാജ്യത്തിനെതിരെയുള്ള വിമതരുടെ യുദ്ധം വിജയിക്കില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വ്യക്തമാക്കി. ആയുധധാരികളായ സംഘടനകള്‍ രാജ്യത്തിനെതിരെ ഭീകരവാദം അഴിച്ചിട്ടിരിക്കുകയാണെന്നും അസദ് കുറ്റപ്പെടുത്തി. 17 മാസമായി രാജ്യത്ത് തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ ഇതാദ്യമായാണ് അസദ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
രാജ്യത്തിനെതിരെ യുദ്ധം നടത്തുന്നവര്‍ സമൂഹത്തിന് സുപരിചിതരല്ല. യുദ്ധത്തിന്റെ അവസാനം അവര്‍ വിജയിക്കില്ലെന്നും അസദ് മുന്നറിയിപ്പ് നല്കി. തന്റെ സര്‍ക്കാരിനെ താഴെയിടാനുള്ളവിമതരുടെ നീക്കം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ആഗസ്റ്റില്‍ അസദ് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വടക്ക് കിഴിക്കന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച്ചയുണ്ടായ അക്രമത്തില്‍ 54 പേര് കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ ആസ്ഥാനത്തുനിന്നും ഇന്നലെ 25 ഓളം പേരെ ആയുധധാരികളായ ഒരുകൂട്ടംപേര്‍ തട്ടിക്കൊണ്ടുപായതായി സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശികളുടെ ഇടപെടല്‍മൂലമുള്ള മാറ്റങ്ങള്‍ രാജ്യത്ത് നടപ്പാകില്ലെന്നും അസദ് വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം രാഷ്ട്രീയ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തെ അക്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇപ്പോഴുള്ള സ്ഥിതിഗതികള്‍ ആവര്‍ത്തിക്കരുതെന്നും വിമതരുമായിട്ടുള്ള ചര്‍ച്ചകള്‍ ഇനിയും വഴിതുറന്ന് കിട്ടുമെന്നും അസദ് പറഞ്ഞു. പ്രതിപക്ഷവുമായുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തയ്യാറാണ്. എന്നാല്‍ ആയുധമുപയോഗിച്ചുള്ള ഇവരുടെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അസദ് പറഞ്ഞു. അസദ് ഭരണകൂടത്തിനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ അറുപതിലധികം രാജ്യങ്ങള്‍ ഹേഗില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
അതേസമയം, ലിബിയയില്‍ വിമത തീവ്രവാദി സംഘങ്ങളുടെ താവളങ്ങളില്‍ പ്രതിഷേധക്കാരുടെ ആക്രമണം .യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ച സര്‍ക്കാര്‍ അനൂകൂലികളാണ് തീവ്രവാദ സംഘങ്ങളുടെ താവളങ്ങള്‍ ആക്രമിച്ചത്. ബെന്‍ഗാസിയിലെ അന്‍സാര്‍ അല്‍ ഷെയറെയ തീവ്രവാദ സംഘത്തിന്റെ താവളത്തിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ തീവ്രവാദികളെ തുരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: