വാഷിങ്ടണ്‍: നയതന്ത്ര ബന്ധങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല രാജ്യങ്ങള്‍ക്കുണ്ടെന്ന് യു.എസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്. വിയന്ന കണ്‍വന്‍ഷനും അന്താരാഷ്ട്ര ഉടമ്പടികളും പ്രകാരം നയതന്ത്ര ഉദ്യമങ്ങളെ സംരക്ഷിക്കേണ്ടത് രാഷ്ട്രങ്ങളുടെ ധര്‍മ്മമാണെന്നു ഹിലരി ഓര്‍മിപ്പിച്ചു.
വിവാദസിനിമയെ ചൊല്ലി ലോകവ്യാപകമായി അമേരിക്കന്‍ എംബസികള്‍ക്ക് നേരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിതരായിരിക്കുമെന്നും ടുണീഷ്യന്‍ വിദേശകാര്യമന്ത്രി റഫീഖ് അബ്ദസലേമുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഹിലരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കിടെ ടുണീഷ്യയിലെ അമേരിക്കന്‍ എംബസിക്കും ജീവനക്കാര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയ ടുണീഷ്യന്‍ സര്‍ക്കാരിന് ഹിലരി നന്ദി പറഞ്ഞു. സംഭവങ്ങളെ അതീവ കരുതലോടെ നോക്കികാണുന്നുവെന്നും നയതന്ത്രകാര്യാലയങ്ങള്‍ സുരക്ഷിതമാക്കണമെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്മാരുടെ ജീവന് സുരക്ഷയേര്പ്പെടുത്തുന്നതിനാണ് യു.എസിന്റെ പ്രഥമ പരിഗണനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞാഴ്ച്ച ടുണീഷ്യയിലെ അമേരിക്കന്‍ എംബസിക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ അബ്ദ്ദസലേം ഖേദം പ്രകടിപ്പിച്ചു. രാജ്യത്തെ യുഎസ് എംബസിക്കും മറ്റു യുഎസ് സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമക്കതിരെ ലോകവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
മദ്ധ്യേഷ്യയിലും ഏഷ്യന്‍ രാജ്യങ്ങളിലുമായി ആയിരങ്ങളാണ് വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിനു ശേഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: