കൊച്ചി: സീഫുഡ് സുരക്ഷിതത്വത്തിനും വ്യാപാരത്തിനും മുന്‍തൂക്കം നല്കി കൊച്ചി സര്‍വകലാശാല ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ കോഴ്സ് കേന്ദ്രസഹമന്ത്രി പ്രൊഫ. കെ.വി. തോമസ് 27 ന് ഉദ്ഘാടനംചെയ്യും. സര്‍വകലാശാല സ്കൂള്‍ ഒാഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസാണ് ഈ എംഎഫ്എസ്സി കോഴ്സ് നടത്തുന്നത്. സീഫുഡ് വ്യവസായത്തിലെ എക്സിക്യൂട്ടീവ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനും അന്തര്‍ദേശീയ മത്സ്യവിപണനത്തിലും ഗുണമേന്മയിലും പഠനഗവേഷണങ്ങള്‍ നടത്തുന്നതിനും മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്സ്.
സര്‍വകലാശാലയുടെ മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന് തെക്കേടത്തിന്റെ അധ്യക്ഷതയില്‍ രാവിലെ 10 ന് ചേരുന്ന യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ഹൈബി ഈഡന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
സര്‍വകലാശാല രജിസ്ട്രാറും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് മേധാവിയുമായ ഡോ. എ. രാമചന്ദ്രന്, എംപിഇഡിഎ ഉപാധ്യക്ഷന്‍ അന്‍വര്‍ ഹാഷിം, സിഐഎഫ്റ്റി ഡയറക്ടര്‍ ഡോ. ടി.കെ. ശ്രീനിവാസ് ഗോപാല്‍, മറൈന്‍ സയന്‍സസ് ഡീനും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. കെ. സാജന്, പി. മോഹനസുന്ദരം, ഡോ. എസ്. ഗിരിജ, കെ.ജി. ലോറന്‍സ്, എഡ്വിന് ജോസഫ്, ഡോ. സലീന മാത്യു എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: