കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ സഭാസ്ഥാപനങ്ങളിലെയും നിയമനത്തിനും സ്വാശ്രയ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ദളിത് ക്രൈസ്ത സമുദായത്തിന് ജനസംഖ്യാനുപാതിക സംവരണം നല്കി സഭാ നേതൃത്വം നീതി ചെയ്യണമെന്ന് നാഷണല്‍ ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന് കമ്മറ്റി ആവശ്യപ്പെട്ടു.
കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ കൂടിയ യോഗത്തില സംസ്ഥാന പ്രസിഡന്റ് എം.വി വറുഗീസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.എം ഡേവിഡ് റിപ്പോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനും സംവരണം ബാധകമാക്കി സര്‍ക്കാര്‍ നിയമം പാസാക്കണമെന്നും ഈ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്നും പരിവര്‍ത്തിക ക്രൈസ്തവ വികസന കോര്പ്പറേഷന് എല്ലാ ജില്ലകളിലും ജില്ലാ ഓഫീസ് സ്ഥാപിക്കണമെന്നും ദളിത് ക്രൈസ്തവര്‍ക്ക് സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കണമെന്നും തരിശ് ഇട്ടിരിക്കുന്ന കൃഷിഭൂമികള്‍ കോര്പ്പറേഷന് ഏറ്റെടുത്ത് ദളിത് ക്രൈസ്തവരെ കൊണ്ട് കൃഷി നടത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: