എരുമേലി: എംഇഎസ് കോളേജിലും എരുമേലി ടൗണിലും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. മുക്കൂട്ടുതറ എംഇഎസ് കോളേജ് മൂന്നാം വര്‍ഷ ഇലക്ട്രോണിക് പഠിക്കുന്ന വിദ്യാര്‍ത്ഥി വിഷ്ണുദാസ് (20), ബിജെപി പ്രവര്‍ത്തകനായ മുക്കൂട്ടുതറ സ്വദേശി അജി (40) എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. എരുമേലി സിഎച്ച്‌സിയിലെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഇവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എംഇഎസ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിലെ രണ്ടുപേര്‍ തമ്മിലുണ്ടായ അടിപിടി കണ്ടുനിന്ന വിഷ്ണുദാസ് സുഹൃത്തുകൂടിയായ ഒരാളെ പിടിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിന് തുടക്കം. ഈ പ്രശ്‌നം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പറഞ്ഞ് തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിബിഎ മൂന്നാംവര്‍ഷ പഠിക്കുന്ന അഷ്ബിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം കോളേജിലെത്തി വിഷ്ണുദാസ് ഉള്‍പ്പെടെയുള്ള എബിവിപി വിദ്യാര്‍ത്ഥികളെ പിടിച്ചു മര്‍ദ്ദിക്കുകയായിരുന്നു.
സംഘര്‍ഷത്തനിടെ കോളേജിലെ അധ്യാപകരും ജീവനക്കാരും സംയുക്തമായി സംഘര്‍ഷത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥിയെ പിടികൂടി. ഇതോടെ ഡിവൈഎഫ്‌ഐക്കാര്‍ അസഭ്യം പറഞ്ഞു. ഇന്നലെ രാവിലെ പിടിഎ നടക്കുന്നതിനിടെ വീണ്ടും സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഗുണ്ടകള്‍ കോളേജിലെ എബിവിപി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് കോളേജില്‍ നിന്നും എരുമേലി ടൗണിലെത്തിയ വിഷ്ണുദാസ് അടക്കമുള്ള വിദ്യാര്‍ത്ഥികളെ വീണ്ടും മര്‍ദ്ദിക്കുകയും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. കോളേജില്‍ നിന്നും പിന്നാലെ എത്തിയ ഡിവൈഎഫ്‌ഐ കാര്‍ ടൗണില്‍ അഴിഞ്ഞാടുകയായിരുന്നു. എബിവിപി വിദ്യാര്‍ത്ഥികളെ ക്രൂമ്രായി മര്‍ദ്ദിക്കുന്നത് കണ്ട് എത്തിയ ബിജെപി പ്രവര്‍ത്തകനായ മുക്കൂട്ടുതറ അജിയെ സംഘം ചേര്‍ന്നെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ റോഡിലിട്ട് മര്‍ച്ചുവെന്ന് ബിജെപി നേതാക്കളായ വി.സി അജി, കെ.ആര്‍ സോജി എന്നിവര്‍ പറഞ്ഞു. കോളേജ് പഠനത്തിന്റെ മറവില്‍ ഗുണ്ടായിസം നടത്തി അക്രമികളെ വളര്‍ത്താനുള്ള ഏതു നീക്കത്തെയും ശക്തമായി തടയുമെന്നും വിവിധ സംഘടനാ നേതാക്കളായ ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ആര്‍ വേലുക്കുട്ടി, ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ എന്നിവര്‍ പറഞ്ഞു. മുക്കൂട്ടുതറ എംഇഎസ് കോളേജില്‍ എബിവിപി യൂണിറ്റ് ശക്തമായി വരുന്നതിലുള്ള പ്രതികാരമാണ് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഗുണ്ടകളുടെ അക്രമണമെന്നും അക്രമികളെ നിലക്ക് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിനെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: