മുടക്കം കൂടാതെയുള്ള പ്രാര്‍ത്ഥനയും സാധനയും ദുഃഖങ്ങളെ ദൂരീകരിക്കുന്നു. അസ്വസ്ഥതകള്‍ നിത്യജീവിതത്തില്‍ താളപ്പിഴകള്‍ തീര്‍ക്കുന്നു. കുറച്ചുസമയം പാട്ടുകേള്‍ക്കുന്നതും നല്ല പുസ്തകങ്ങള്‍ വായിക്കുന്നതും നന്ന്. സംഗീതത്തില്‍ താളമുണ്ട്. പാട്ടുകള്‍ക്കുമ്പോള്‍ നമ്മുടെ ജീവതാളം സാധാരണ ഗതിയിലാകുന്നു. പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതും വിശ്രമിക്കാന്‍ സഹായിക്കും. ആരും നമ്മുടെ ചുവടുകള്‍ക്ക് മാര്‍ക്കിടുന്നില്ല. കൂടുതല്‍ സ്വാതന്ത്ര്യം ഇത് നല്‍കുകയും ചെയ്യും. കൃത്യമായി സാധന ചെയ്യുക വഴി നമ്മുടെ ഓറ തെളിമയാര്‍ന്നതും ശുദ്ധവുമാകുന്നു.
ഇത് അനുഭവിച്ചറിയാന്‍ ഗുരുവിലുള്ള അചഞ്ചലമായ വിശ്വാസം ആവശ്യമാണ്. നമ്മുടെ മുഖത്തെ മായാത്ത പുഞ്ചിരിയാണ് ഗുരുവിന് വേണ്ടത്. ചിത്തശുദ്ധി വരുത്തി ശാന്തമായ വാക്കും പ്രവൃത്തിയും കൊണ്ട് ഗുരുപൂജ ചെയ്യുകയാണ് വേണ്ടത്. ഗുരു ആഗ്രഹിക്കുന്നതും അതാണ്. വെള്ളി ശുദ്ധീകരിക്കുന്നയാള്‍ സ്വന്തം പ്രതിബിംബം വെള്ളിയില്‍ ദര്‍ശിക്കുന്നതുവരെ ആ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. ഗുരുക്കന്മാരും ഇങ്ങനെയാണ്. പരിശുദ്ധമായ ചിന്തയും വാക്കും പ്രവൃത്തിയും മായാത്ത പുഞ്ചിരിയുമുള്ള ഒരു ജനതയെ ദര്‍ശിക്കുവാനാണ് ഗുരുക്കന്മാര് അഗ്രഹിക്കുന്നത്.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: