കയ്റോ: ഫേസ് ബുക്കില്‍ ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത സ്കൂള്‍ അധ്യാപകന് ഈജിപ്തില്‍ ജയില്‍ ശിക്ഷാ.ഇസ്ലാം വിരുദ്ധകാര്ട്ടുണിനൊപ്പം പ്രസിഡന്റ് മുഹമ്മദ് മുര്സിയെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റും ഉള്‍പ്പെടുത്തിയ അധ്യാപകന് ബിഷോയി കമാലിനെയാണ് ഈജിപ്റ്റില്‍ കോടതി ആറു വര്‍ഷം തടവിന് വിധിച്ചത്. പ്രവാചകനെ അവഹേളിക്കാന്‍ കമാല്‍ ബോധപൂര്‍വ്വം ഫേസ് ബുക്ക് ഉപയോഗിക്കുകയായിരുന്നെന്ന് പ്രോസിക്യൂഷന് വാദം കോടതി ശരിവെച്ചു. ഇതിനൊപ്പം പ്രസിഡന്റിനേയും കുടുംബത്തെയും ഭീകരമായി ചിത്രീകരിച്ചത് വളരെ മോശമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.ഇതിനിടെ കേസിനാസ്പദമായ മറ്റൊരു സംഭവം ഉണ്ടായി. തന്റെ ഫേസ് ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്നും താനല്ല ഇത്തരത്തിലുള്ള പോസ്റ്റ് ഫേയ്സ്ബുക്കിലിട്ടതെന്നും പ്രതിഭാഗം വക്കില്‍ കോടതിയില്‍ വ്യക്തമാക്കി.അതേസമയം കോടതിയുടെ വാദത്തിനുശേഷം കോടതിയുടെ വെളിയിലെത്തിയ ബീഷോയി കമാലിനെ വിവിധ മുസ്ലീം സംഘടനകളുടെ അനുയായികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രവാചകനെ അധിക്ഷേപിക്കുന്ന വിവാദ സിനിമയുടെ പേരില്‍ ഏഷ്യന്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: