മോസ്കോ: മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ അമേരിക്കന്‍ സിനിമ വെബ്സൈറ്റില്‍ നിന്നു നീക്കം ചെയ്തില്ലെങ്കില്‍ റഷ്യയില്‍ നവംബര്‍ ഒന്നുമുതല്‍ യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി നിക്കോളായി നികിഫറോവ് വ്യക്തമാക്കി.വിവാദ സിനിമയുടെ പേരില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യൂട്യൂബിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ നിയമത്തിന്റ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും നിരോധനം ഏര്‍പ്പെടുത്തുക.സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാല്‍ സോഷ്യല്‍ സൈറ്റുകളിലൂടെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് വിലക്ക്. വിവാദസിനിമയുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ യു എസ് എംബസികള്‍ക്കുനേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.നിരോധനം സംബന്ധിച്ച നിയമത്തിന്റെ കരട് ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്നും പാസായിക്കഴിഞ്ഞാല്‍ വൈകാതെ പ്രാബല്ല്യത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: