തൃശൂര്‍: അങ്കമാലി-മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഉപരോധം ആരംഭിച്ചു. ഉപരോധ സമരത്തെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം തന്നെ സ്ഥലത്തുണ്ട്. സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചു.
ഉപരോധത്തെ തുടര്‍ന്ന് അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. എസ്ഡിപിഐ, സോളിഡാരിറ്റി, ഫോര്‍വേഡ് ബ്ലോക്ക്, ബിജെപി, സിപിഐ തുടങ്ങിയ സംഘടനകളാണ് ടോള്‍ പ്ലാസയുടെ ഇരുവശവും ഉപരോധം നടത്തുന്നത്.
ടോള്‍ ബൂത്തിന് അമ്പത് മീറ്റര്‍ അകലെ വച്ച് ഇരുവശത്തും ഉപരോധക്കാരെ തടഞ്ഞിരിക്കുകയാണ്. ആയിരത്തിലധികം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: