കോട്ടയം: ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക് കൃസ്ത്യന്‍ സംഘടനകള്‍ മാര്‍ച്ച് നടത്തിയായും ഓഫീസ് ചില്ലുകള്‍ അടിച്ചു തകര്‍ത്താലും കേസില്ല, മറിച്ച് ഹിന്ദുസംഘടനകളാണെങ്കില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കള്ളക്കേസും ഭീഷണിയും. കോടതിവിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നിന് സംരക്ഷണം നല്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കി,അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദുഐക്യവേദിയുടെ അഞ്ചു നേതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. 11 മണിയോടെയാണ് പ്രകടനം ആഭ്യന്തരമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കെത്തിയത്. ഓഫീസിന് 100 മീറ്റര്‍ മുന്നിലായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് റോഡിന്റെ അരുകിലേക്ക് മാറിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടസ്സമില്ലാതെ കടത്തിവിടുന്നുണ്ടായിരുന്നു. 12.30വരെയും ഒരു വാഹനം പോലും പരിപാടിയുടെ പേരില്‍ വഴിയില്‍ തടഞ്ഞിരുന്നില്ല. മാര്‍ച്ച് പോലീസ് തടയുന്ന സമയംപോലും റോഡരുകിലൂടെ ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. പരിപാടി മൂലം വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ എടുത്ത് ചിത്രങ്ങളിലും വ്യക്തമാണ്. എന്നിട്ടും പോലീസ് കേസെടുത്തത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിച്ചിട്ടുണ്ട്. അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കേണ്ടിവന്നത് പോലീസിന്റെ ഭാഗത്തുനിന്നുള്ള നിലപാടു മൂലമാണെന്നാണ് ഹിന്ദുഐക്യവേദി നേതൃത്വം പറയുന്നത്. ഒരാഴ്ച മുമ്പുതന്നെ കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നതാണ്. എന്നാല്‍ ഇന്നലെ രാവിലെ വരെ അനുമതി നല്‍കാതെ പരിപാടി പൊളിക്കാന്‍ പോലീസ് ശ്രമിച്ചത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എന്നത് വ്യക്തമാണ്.
സഭാ പ്രശ്നത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ രണ്ടുമാസം മുമ്പ് തിരുവഞ്ചൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പ്രകോപനകരമായ പ്രസംഗങ്ങളും അക്രമങ്ങളും നടത്തിയെങ്കിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല.
സമരക്കാരെ യാതൊരുവിധത്തിലും തടയേണ്ടതില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരിട്ട് പോലീസിനെ വിളിച്ചു പറയുകയായിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഹിന്ദു സംഘടനകളായപ്പോള്‍ കേസെടുക്കാന്‍ ഇതേ മന്ത്രി തന്നെ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: