കണ്ണൂറ്: ജില്ലയിലെങ്ങും ഇന്നലെ ബിഎംഎസിണ്റ്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇരിട്ടി: വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളിദിനാചരണത്തിണ്റ്റെ ഭാഗമായി ബിഎംഎസിണ്റ്റെ ആഭിമുഖ്യത്തില്‍ കണ്ണവത്ത് നടന്ന പൊതുയോഗം ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.സുധി ഉദ്ഘാടനം ചെയ്തു. കൈപ്രത്ത് കുമാരന് അധ്യക്ഷത വഹിച്ചു. മോഹനന് മാനന്തേരി മുഖ്യപ്രഭാഷണം നടത്തി. സത്യന് കൊമ്മേരി, കെ.കുമാരന് എന്നിവര്‍ സംസാരിച്ചു. പി.അനിരുദ്ധന് സ്വാഗതവും സജീഷ് കണ്ണവം നന്ദിയും പറഞ്ഞു. തൊഴിലാളി പ്രകടനത്തിന് കെ.കുമാരന്, പി.അനിരുദ്ധന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കേളകത്ത് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി പി.ബാലന് ഉദ്ഘാടനം ചെയ്തു. വി.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഇരിട്ടി താലൂക്ക് സേവാപ്രമുഖ് വി.ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. എന്‍.വി.സുജേഷ്, പി.ശശിധരന്, വിജിത്ത് പേരാവൂറ്‍, എം.പ്രഭാകരന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പാനൂരില്‍ നടന്ന പൊതുയോഗത്തില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ.പി.ജ്യോതിര്‍മനോജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എം.പി.ശ്രീധരന് അധ്യക്ഷത വഹിച്ചു. സംഘടിത തൊഴിലാളികളെ ഭാവാത്മകമായി തൊഴില്‍മേഖലകളിലേക്ക് ആകര്‍ഷിക്കാന്‍ ഭാരതീയ മസ്ദൂറ്‍ സംഘത്തിന് സാധിച്ചിട്ടുണ്ടെന്നും അതിനു കാരണം ഭാരതീയ സംസ്കാരത്തിലൂന്നിയ തൊഴില്‍ സംസ്കാരത്തെ വളര്ത്തിയെടുത്തതിനാലാണെന്നും ഒ.രാഗേഷ് പറഞ്ഞു. സാമൂഹ്യതിന്മയായി മാറിയിരിക്കുന്ന അഴിമതി തൊഴിലാളിശക്തികൊണ്ട് ഇല്ലായ്മ ചെയ്യാന്‍ സാധിക്കണം. അഴിമതി വിരുദ്ധ സമരങ്ങളെ പ്രകോപിപ്പിച്ചും വിഘടിപ്പിച്ചും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാറുകള്‍. ഇതിനെതിരെ തൊഴിലാളി സുഹൃത്തുക്കള്‍ ജാഗ്രതപുലര്ത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ബാലന്, വനജ രാഘവന്, ശശി വള്ള്യായി തുടങ്ങിയവര്‍ സംസാരിച്ചു. പാനൂറ് ടൗണില്‍ തൊളിലാളികള്‍ പങ്കെടുത്ത പ്രകടനവും നടന്നുതളിപ്പറമ്പ്: തളിപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.വി.കേശവന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന് സംസാരിച്ചു. പി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത് സ്വാഗതവും പി.എസ്.ബിജു നന്ദിയും പറഞ്ഞു. നഗരത്തില്‍ നടന്ന പ്രകടനത്തിന് പി.വി.സുരേഷ്, പി.എസ്.ബിജു, ടി.വി.അനീഷ് എന്നിവര്‍ നേതൃത്വം നല്കി. ആലക്കോട്: ആലക്കോട് മേഖലാ ബിഎംഎസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് ഇന്നലെ ടൗണില്‍ വര്‍ണശബളമായ ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പയ്യന്നൂറ് ജില്ലാ കാര്യവാഹ് സി.വി.തമ്പാന്, ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘ് ജില്ലാ സെക്രട്ടറി ഗിരീഷ് എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.കെ.വിജേഷ് സ്വാഗതവും പുഷ്പ നന്ദിയും പറഞ്ഞു. നഗരത്തില്‍ നടന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തലശ്ശേരി, കണ്ണവം, നടുവില്‍, കോളയാട് എന്നിവിടങ്ങളിലും ബിഎംഎസിണ്റ്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി ദിനാഘോഷം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: