കാണ്‍പൂര്‍: അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ഇനിയും കാര്‍ട്ടൂണുകള്‍ വരയ്‌ക്കുമെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി പറഞ്ഞു. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം കാണ്‍പൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
രാജ്യത്തിന് വേണ്ടി ജയിലില്‍ പോകാന്‍ കഴിയുന്നത് ഭാഗ്യമാണെന്നാണ് അന്നാ ഹസാരെ പറഞ്ഞത്. അഴിമതി തുടച്ചു നീക്കുന്നതിനാണ് ഞാന്‍ ജയിലില്‍ പോയത്. അതില്‍ പശ്ചാത്തപിക്കുകയോ ഭയപ്പെടുകയോ വേണ്ട- ത്രിവേദി പറഞ്ഞു. അഴിമതി വേരോടെ പിഴുതെറിയുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീലാഞ്ചല്‍ എക്സ്പ്രസില്‍ കാണ്‍പൂരില്‍ വന്നിറങ്ങിയ അസിം ത്രിവേദിയെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാ പോലീസിന് നന്നേ പാടുപെടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: