കോട്ടയം: നാഗമ്പടത്തെ മതപരിവര്‍ത്തന കേന്ദ്രമായ സ്വര്‍ഗ്ഗീയ വിരുന്നിനെതിരെ സമരം നടത്തുന്ന ഹിന്ദുസംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തി സമരത്തെ അട്ടിമറിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.
സ്വര്‍ഗ്ഗീയ വിരുന്നിന്റെ ഷെഡ്ഡ് അനധികൃതമാണെന്നും പ്രവര്‍ത്താനുമതി നല്‍കണരുതെന്നും ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും ഉത്തരവ് നിലനില്‍ക്കേ ഇതിനെ അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൗനാനുവാദത്തോടെ ജില്ലാ കളക്ടര്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
ഹിന്ദുസംഘടനാ നേതാക്കളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയിലും ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണ് സ്വര്‍ഗ്ഗീയവിരുന്നിന് അനുമതി നല്‍കാന്‍ താന്‍ ഉത്തരവിട്ടതെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ കോട്ടയത്തെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.
പോലീസിനെ ഉപയോഗിച്ച് മാര്‍ച്ചിനെ അട്ടിമറിക്കാനും ഹിന്ദുനേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുകയില്ലെന്നും ഹിന്ദുഐക്യവേദി നേതാക്കളായ എം.വി ഉണ്ണികൃഷ്ണന്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍, പൂഴിമേല്‍രണരാജ്, പ്രകാശ് കുമ്മനം, മുരളീധരന്‍ പാലാ, എം.എസ് മനു എന്നിവര്‍ പറഞ്ഞു.
പ്രകടനം നടത്തി
പാമ്പാടി: സ്വര്‍ഗ്ഗീയവിരുന്നിന്റെ പാമ്പാടിയിലെ കേന്ദ്രത്തിലേക്ക് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടനടി നര്‍ത്തലാക്കണമെന്ന് എന്‍.ഹരി ആവശ്യപ്പെട്ടു. ആര്‍എസ്എസ് താലൂക് കാര്യവാഹ് വി.വിനീത്,സഹകാര്യവാഹ് ആര്‍.രാജേഷ്, ഉണ്ണികൃഷ്ണന്‍ പാമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: